ADVERTISEMENT

മസ്‌കത്ത് ∙ തലസ്ഥാനത്തെ പൊതു സ്ഥലങ്ങളിലും താമസ സ്ഥലങ്ങളിലും ഓഫിസ് കെട്ടിടങ്ങളോട് ചേര്‍ന്നുമടക്കം അലക്ഷ്യമായി ഉപേക്ഷിക്കപ്പെട്ട വാഹനങ്ങള്‍ നീക്കം ചെയ്യാന്‍ നടപടികളുമായി മസ്‌കത്ത് നഗരസഭ. വാഹനങ്ങള്‍ പൊതു സ്ഥലത്ത് ഉപേക്ഷിക്കുന്നത് നിയമവിരുദ്ധമാണെന്നും ഇത് ഒഴിവാക്കണമെന്നും മുനിസിപാലിറ്റി അധികൃതര്‍ അറിയിച്ചു. 

മുന്നറിയിപ്പ് നോട്ടിസ് പതിപ്പിച്ച് 14 ദിവസത്തിനകം ഉടമസ്ഥന്റെ ചെലവില്‍ വാഹനം നീക്കം ചെയ്യണമെന്നാണ് നിയമം. കെട്ടിവലിച്ചുകൊണ്ടുപോകുന്നതിനിടെ വാഹനത്തിന് സംഭവിക്കുന്ന കേടുപാടുകളില്‍ മുനിസിപാലിറ്റി ഉത്തരവാദികളാകില്ല. ഇങ്ങനെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ തിരികെവാങ്ങാനെത്തുന്ന ഉടമസ്ഥരില്‍ നിന്ന് 200 ഒമാനി റിയാല്‍ പിഴ ഈടാക്കും. 

Image Credit: X/@M_Municipality.
Image Credit: X/@M_Municipality.

15 യാത്രക്കാരെയോ അതില്‍ കുറവോ വഹിക്കാന്‍ സാധിക്കുന്ന ബസിനും സൈക്കിളുകള്‍ക്കും ഇതേ പിഴയാണ് ചുമത്തുക. 15ലധികം യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ബസിനും ട്രക്കിനും 500 റിയാലാണ് പിഴ, ലോകോമോട്ടീവുകള്‍, ട്രെയിലറുകള്‍, ട്രാക്ടറുകള്‍, എക്വിപ്‌മെന്റ് എന്നിവക്കും സമാന തുകയാണ് പിഴ. വലിയ ചരക്കുകള്‍ കൊണ്ടുപോകാനുള്ള വാഹനങ്ങള്‍ക്ക് ആയിരം റിയാല്‍ പിഴ ഈടാക്കും. വാഹനം ഏറ്റെടുക്കാന്‍ എത്തിയില്ലെങ്കില്‍ വൈകുന്ന ഓരോ ദിവസത്തിനും അഞ്ച് റിയാല്‍ വെച്ച് അധിക പിഴയും ഈടാക്കും. 

അതേസമയം, വാഹനങ്ങള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയാല്‍ ആളുകള്‍ക്ക് റിപ്പോര്‍ട്ട് ചെയ്യാം. 1111 എന്ന നമ്പര്‍ വഴി വിവരം അറിയിക്കാന്‍ സാധിക്കും. ഉടന്‍ തന്നെ അധികൃതരെത്തി വാഹനം നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

English Summary:

Muscat Municipality Takes Action Against Abandoned Vehicles

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com