ADVERTISEMENT

കുവൈത്ത് സിറ്റി∙ രാജ്യത്ത് പുതിയ മണി എക്സ്ചേഞ്ച് കമ്പനികൾക്കും അനുബന്ധ സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകുന്നത് നിർത്തലാക്കാൻ കുവൈത്ത് വാണിജ്യ വകുപ്പ് തീരുമാനിച്ചു. വാണിജ്യ-വ്യാവസായ വകുപ്പ് മന്ത്രി ഖലീഫ അൽ-അജീൽ ആണ് ഇതുസംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്.

നിലവിലുള്ള മണി എക്സ്ചേഞ്ച് കമ്പനികൾക്കായി സെൻട്രൽ ബാങ്ക് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. സെൻട്രൽ ബാങ്ക് വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി സത്യവാങ്മൂലം സമർപ്പിക്കണം. ഇതിനായി മാർച്ച് 31 വരെ സമയം അനുവദിച്ചിട്ടുണ്ട്.

അതേസമയം, പ്രധാന ദേശീയ പരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കുന്നതിന് അംഗീകൃത കമ്പനികൾക്കും സ്ഥാപനങ്ങൾക്കും ലൈസൻസ് നൽകാൻ വാണിജ്യ വ്യവസായ മന്ത്രി അനുമതി നൽകി. മൂന്ന് മാസമാണ് ലൈസൻസ് കാലാവധി. ഓരോ ലൈസൻസിനും 50,000 ദിനാർ ഫീസ് ഈടാക്കും.

ലൈസൻസ് വ്യവസ്ഥകൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയാൽ ലൈസൻസ് റദ്ദാക്കാൻ വാണിജ്യ വ്യവസായ മന്ത്രാലയത്തിന് അധികാരമുണ്ട്.

English Summary:

Kuwait halts new money exchange licenses; existing companies face new regulations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com