ADVERTISEMENT

ബുറൈദ ∙ കേരള സർക്കാരിന്‍റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ സൗദി ചാപ്റ്ററിന്‍റെ ഭാഗമായി ബുറൈദയിൽ കുട്ടികൾക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു. 'എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന മുദ്രാവാക്യം ഉയർത്തി, പ്രവാസി  മലയാളികളുടെ പുത്തൻ തലമുറയിൽ മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നത്തിന്‍റെ ഭാഗമായാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്.

മലയാള ഭാഷാ പഠനത്തിന് പുറമെ മലയാളി സമൂഹത്തിന്‍റെ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾക്കും മലയാളം മിഷൻ പ്രോത്സാഹനം നൽകുന്നു. മലയാളം മിഷൻ സൗദി ചാപ്റ്ററിന്‍റെ ഭാഗമായ അൽഖസീം കോഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ കണിയാപുരത്തിന്‍റെ  നേതൃത്വത്തിൽ അൽ ഖസീംപ്രവാസിസംഘവും കുടുംബവേദിയും ചേർന്ന് സംഘടിപ്പിച്ച ക്ലാസ്സിൽ  ബുറൈദയിൽ നിന്നുള്ള കുട്ടികൾ പങ്കെടുത്തു.

സഹാന, സോഫിയ, അശോക് ഷാ എന്നിവർ ക്ലാസ്സുകൾ നയിച്ചു. കുടുംബവേദി രക്ഷധികാരി സുൽഫിക്കർ അലി, സെക്രട്ടറി ഫൗസിയ ഷാ, പ്രസിഡന്റ്‌ ഷമീറ ടീച്ചർ എന്നിവർ  നേതൃത്വം നൽകി. കൂടുതൽ വിദ്യാർഥികളിലേക്ക് ഭാഷാ പഠനം എന്ന ആശയം എത്തിക്കാനുള്ള പ്രവർത്തങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഖസീം പ്രവാസിസംഘം സെക്രട്ടറികൂടിയായ ഉണ്ണി കണിയാപുരം  പറഞ്ഞു.

English Summary:

Malayalam Mission organized a class in Buraydah

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com