ADVERTISEMENT

ജിദ്ദ ∙ ഫിഫ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ടൂർണമെന്റിനാണ് 2034 ൽ സൗദി ആതിഥേയത്വം വഹിക്കുകയെന്ന് സൗദി അൽ നസർ ക്ലബ് താരവും  പോർച്ചുഗീസ് ഇതിഹാസവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്റ്ർനാഷനൽ ഫെഡറേഷൻ ഓഫ് അസോസിയേഷൻ ഫുട്ബോളിന്റെ ജനറൽ അസംബ്ലിയുടെ അസാധാരണ മീറ്റിങിൽ 2034 ലോകകപ്പിൻ്റെ ആതിഥേയത്വം പ്രഖ്യാപിച്ചതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

"എല്ലാം അതിശയകരമാണ്. അടിസ്ഥാന സൗകര്യങ്ങൾ മുതൽ സ്റ്റേഡിയങ്ങളും അനുഭവവും വരെ. നമ്മൾ എപ്പോഴും ഒരുമിച്ച് വളരണം. ഫുട്ബോൾ ലോകത്ത് മാത്രമല്ല, ജീവിതത്തിന്റെ വിവിധ മേഖലകളിലും."സൗദി അറേബ്യ അതിശയകരവും അതിലെ ആളുകൾ അത്ഭുതകരവുമാണ്. എല്ലാ വർഷവും ഫുട്ബോൾ, ബോക്സിങ് തുടങ്ങി നിരവധി വിനോദ പരിപാടികളിൽ നടക്കുന്നു. ഭാവി വളരെ ശോഭനമാണ്." ഈ അത്ഭുതകരമായ രാജ്യത്തിന്റെ വിജയത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും ലോകകപ്പ് കാണാൻ താനും ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

Image Credit: SPA
Image Credit: SPA
English Summary:

2034 World Cup will be the best in history, says Cristiano Ronaldo

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com