ADVERTISEMENT

മസ്‌കത്ത് ∙ മസ്‌കത്തില്‍ അരങ്ങേറുന്ന ജൂനിയര്‍ വനിത ഏഷ്യാ കപ്പ് ഹോക്കിയില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ ടീമിന് ഇന്ത്യന്‍ എംബസിയില്‍ സ്വീകരണം നല്‍കി. അംബാസഡര്‍ അമിത് നാരംഗ് ഒരുക്കിയ സ്വീകരണത്തില്‍ താരങ്ങളും മുഖ്യ പരിശീലകന്‍ ഹരേന്ദ്ര സിങും മറ്റു ടെക്‌നിക്കല്‍ സ്റ്റാഫ് അംഗങ്ങളും പങ്കെടുത്തു. ടൂര്‍ണമെന്റില്‍ ടീമിന് മികച്ച പ്രകടനം നടത്താന്‍ സാധിക്കട്ടെയെന്ന് അംബാസഡര്‍ ആശംസകള്‍ നേര്‍ന്നു.

ആമിറാത്തിലെ ഹോക്കി ഒമാന്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്റ് ഫൈനല്‍ ഈ മാസം 15ന് ആണ്. നിലവിലെ ചാംപ്യന്മാരായ ഇന്ത്യന്‍ ടീം ടൂര്‍ണമെന്റിലെ ആദ്യ രണ്ട് മത്സരങ്ങളിലും വിജയം കൈവരിച്ചിരുന്നു. കഴിഞ്ഞ ദിവസം സമാപിച്ച പുരുഷ വിഭാഗം ഏഷ്യാ കപ്പില്‍ ഇന്ത്യന്‍ കൗമാരപ്പട കിരീടം ചൂടിയിരുന്നു.

English Summary:

Junior Women's Asia Cup Hockey: Indian team received at Indian Embassy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com