ഷാർജയിൽ ഷോപ്പിങ് പ്രമോഷൻസ് 2024 ആരംഭിച്ചു

Mail This Article
ഷാർജ ∙ ആകർഷകമായ വിലക്കുറവുമായി ഷാർജയിൽ ഷോപ്പിങ് പ്രൊമോഷൻസ് 2024 ആരംഭിച്ചു. എമിറേറ്റിന്റെ വിവിധ പ്രദേശങ്ങളിലും നഗരങ്ങളിലും 2025 ജനുവരി 19 വരെ ആഘോഷങ്ങൾ നടക്കും.
ഷാർജ ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (എസ്‌സിസിഐ) സംഘാടിപ്പിക്കുന്ന ഈ പ്രധാന വാണിജ്യ ആഘോഷം എമിറേറ്റിലെ താമസക്കാർക്കും സന്ദർശകർക്കും സമാനതകളില്ലാത്ത ഷോപ്പിങ് അനുഭവം പ്രദാനം ചെയ്യുന്നു. 43 ദിവസത്തെ എക്‌സ്‌ക്ലൂസീവ് ഡിസ്‌കൗണ്ടുകളും ആകർഷകമായ വിനോദ പരിപാടികളുമാണ് സവിശേഷതകൾ.

ഈ വർഷത്തെ പതിപ്പ് ഷാർജയിൽ ഉടനീളമുള്ള ഒട്ടേറെ ഷോപ്പിങ് സെന്ററുകളിൽ നിന്നും ആയിരക്കണക്കിന് റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ നിന്നുമുള്ള പങ്കാളിത്തം പ്രദാനം ചെയ്യുന്നു. മുൻനിര ആഗോള ബ്രാൻഡുകൾ ഉൾപ്പെടെ വൈവിധ്യമാർന്ന ഉൽപന്നങ്ങളിൽ പലതിനും വിലക്കിഴിവ് ഉണ്ട്. വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്‌ട്രോണിക്‌സ്, വീട്ടുപകരണങ്ങൾ, സൗന്ദര്യവർധക വസ്തുക്കൾ, സുഗന്ധദ്രവ്യങ്ങൾ എന്നിവയും മറ്റും വാങ്ങുന്നവർക്ക് വിലക്കുറവ് സ്വന്തമാക്കാം.