ഒമാൻ തീരത്ത് 18 മീറ്റർ നീളമുള്ള കൂറ്റൻ തിമിംഗലം കരയ്ക്കടിഞ്ഞു

Mail This Article
മസ്കത്ത് ∙ ഒമാന്റെ കടൽതീരത്ത് ചത്തുപൊങ്ങിയ കൂറ്റന്‍ തിമിംഗലത്തെ സംസ്കരിച്ചു. ബര്‍കയിലെ അല്‍ സവാദി തീരത്തായിരുന്നു ദിവസങ്ങള്‍ക്ക് മുമ്പ് തിമിംഗലം കരയ്ക്കടിഞ്ഞത്.
18 മീറ്റര്‍ നീളമുള്ള തിമിംഗലത്തിന് രോഗബാധയുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. അതേസമയം, തിമിംഗലം ചത്തത് സ്വാഭാവിക കാരണങ്ങളാലാണെന്നും പരിസ്ഥിതി അതോറിറ്റി അറിയിച്ചു.

കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണത്തിലാണ് അധികൃതർ. നിലവില്‍ സുല്‍ത്താന്‍ ഖാബൂസ് സര്‍വകലാശാലയിലെ ലബോറട്ടറികളില്‍ സാമ്പിളുകള്‍ വിശകലനം ചെയ്യുന്നുണ്ട്. 55 മണിക്കൂര്‍ തുടര്‍ച്ചയായി അശ്രാന്ത പരിശ്രമം നടത്തിയാണ് പോസ്റ്റ്മോര്‍ട്ടവും മറ്റ് നടപടിപടികളും പൂര്‍ത്തിയാക്കിയത്.
ഒമാന്‍ കടലിലെയും അറബിക്കടലിലെയും ആഴത്തിലുള്ള വെള്ളത്തില്‍ വസിക്കുന്ന ഇത്തരത്തിലുള്ള തിമിഗംലത്തിന് സധാരണ 57,000 കിലോഗ്രാം ഭാരം ഉണ്ടാകും.