പിസിഡബ്ല്യുഎഫ് പൊന്നാനിയുടെ പൊന്നോത്സവ് 2024 സംഘടിപ്പിച്ചു

Mail This Article
കുവൈത്ത് സിറ്റി ∙ പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ (പിസിഡബ്ല്യുഎഫ്) കുവൈത്ത് ഘടകം അതിന്റെ പത്താം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പൊന്നാനിയുടെ പൊന്നോത്സവ് 2024 അബ്ബാസിയ അസ്പിയർ ഇന്ത്യൻ ഇന്റർനാഷനൽ സ്‌കൂൾ പ്രധാന ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു.

കണ്ണൂർ ഷെരീഫ്, ഫാസില ബാനു, വിമോജ് മോഹൻ, മുഹമ്മദ് സാലി, റാഷിദ്, നബീൽ, ഹക്കീം, മുബഷിർ എന്നിവർ ഗാനമേള നടത്തി. അഫ്‍ശീൻ അശ്‌റഫ്, നാജിയ നവാസ്, ശെസ ഫർഹീൻ, ഇശാൽ ശംസാദ്, കാർത്തിക് നാരായൺ, മല്ലിക ലക്ഷ്മി എന്നിവർക്ക് പുറമെ കുവൈത്തിലെ അറിയപ്പെട്ട ഡാൻസ്ട് ട്രൂപ്പുകളായ ജാക്സൺ സ്പാർക്ൾ, ദി ഡൈനാമിക്സ് തുടങ്ങിയവർ പരിപാടി അവതരിപ്പിച്ചു. പൊതുസമ്മേളനം പ്രോഗ്രാംകൺവീനർ മുസ്തഫ മുന്ന സ്വാഗതം പറഞ്ഞു, സംഘടനാ പ്രസിഡന്റ് അശ്‌റഫ്യു അധ്യക്ഷത വഹിച്ചു. ചെയർമാൻ പ്രശാന്ത് കവളങ്ങാട് ഉദ്ഘാടനം നിർവഹിച്ചു.

പൂർണമായും പിസിഡബ്ല്യുഎഫ് അംഗങ്ങളുടെ ഉടമസ്ഥതയിൽ പൊന്നാനിയിൽ നിർമ്മിക്കുന്ന സ്വാശ്രയമാളിന്റെ ബോർഡ് ചെയർമാനും സംഘടനാ ജിസിസി കോർഡിനേറ്ററുമായ ഡോ.അബ്ദുൾ റഹ്മാൻകുട്ടി മുഖ്യപ്രഭാഷണം നിർവഹിച്ചു.

മലപ്പുറം ജില്ലാ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.മുഹമ്മദ് ബഷീർ ആശംസ അറിയിക്കുകയും ആക്ടിങ് ജനറൽ സെക്രട്ടറി ജെറീഷ് പി.പി. നന്ദിപറയുകയും ചെയ്തു. യുസഫ് കെ.വി, അനൂപ് എന്നിവർ ഒരുക്കിയ സോവനീർ സുമേഷ് എം. വി. മലബാർ ഗോൾഡ് കൺട്രി മാനേജർ അഫ്‌സൽ ഖാന്നൽകി പ്രകാശനം നിർവഹിച്ചു. മുജീബ് എം.വി, ആർ.വി.സി.ബഷീർ, ആബിദ് കെ. കെ. എന്നിവർ മൊമെന്റോ വിതരണം നടത്തി. ഡോ.അബ്ദുൾറഹ്മാൻകുട്ടി പുതുതായി തിരഞ്ഞെടുത്ത അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭാരവാഹികളെ പ്രഖ്യാപിച്ചു. നവാസ് ആർ.വിയുടെ രചനയിൽ ജമാൽ പനമ്പാട് സംവിധാനം ചെയ്ത പൊന്നാനിയെ കുറിച്ചുള്ള ഡോക്യൂമെന്ററി പ്രദർശനം പ്രേക്ഷകരുടെ പ്രശംസ പിടിച്ചുപറ്റി. അൻവർ, മുഹമ്മദ്ഷാജി, സിദ്ധിഖ് ആർ.വി, ഹാഷിം സച്ചു, നാസർ കെ, ശരീഫ് കെ, നൗഷാദ്, റഹീം പി.വി, അശ്‌റഫ് കെ, സമീർ മുഹമ്മദ്, മുഹമ്മദ് മുബാറക്, അജിലേഷ്, ജാഫർ, റഫീഖ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.