തിരുപ്പിറവിദിനമണഞ്ഞു; യുഎഇയിലെ ദേവാലയങ്ങളൊരുങ്ങി

Mail This Article
അബുദാബി/ദുബായ് ∙ യുഎഇയിലെ ക്രൈസ്തവ ദേവാലയങ്ങളിൽ ക്രിസ്മസ് ശുശ്രൂഷകൾക്കു തുടക്കമായി. മിക്ക ദേവാലയങ്ങളിലും ഇന്നു രാത്രിയോടെ ക്രിസ്മസ് ശുശ്രൂഷ പൂർത്തിയാകും. ചിലയിടത്ത് നാളെ രാത്രി വരെ ചടങ്ങുകളുണ്ട്. വിവിധ സഭകളുടെയും രാജ്യക്കാരുടെയും നേതൃത്വത്തിൽ ശുശ്രൂഷകൾ നടത്തുന്നതിനാൽ ദേവാലയം ലഭിക്കുന്നതിന് അനുസരിച്ച് സമയം ക്രമീകരിക്കുന്നതിനായാണ് ആരാധനകൾ നേരത്തേ തുടങ്ങിയത്.
സിറോ മലങ്കര സഭയുടെ ക്രിസ്മസ് ശുശ്രൂഷ ശനിയാഴ്ച അൽഐനിലും ഞായറാഴ്ച ദുബായിലും നടത്തി. അബുദാബിയിലെ ക്രിസ്മസ് ആരാധന ഇന്നലെ വൈകിട്ട് 7.30ന് സെന്റ് ജോസഫ് കത്തീഡ്രലിലും റാസൽഖൈമയിലേത് സെന്റ് ആന്റണി ഓഫ് പാദുവ ചർച്ചിലും നടത്തി. അബുദാബിയിൽ ഫാ. മാത്യൂസ് ആലുംമൂട്ടിൽ ശുശ്രൂഷയ്ക്ക് മുഖ്യകാർമികത്വം വഹിച്ചു. മുസഫ സെന്റ് പോൾസ് ചർച്ചിൽ ഇന്നു വൈകിട്ട് 4നാണ് ക്രിസ്മസ് ആരാധന.
വിവിധ എമിറേറ്റുകളിലെ ക്രിസ്മസ് ആരാധനാസമയം ഇങ്ങനെ
അബുദാബി
സെന്റ് ജോർജ് ഓർത്തഡോക്സ് കത്തീഡ്രൽ– ഇന്നു വൈകിട്ട് 6ന്
മുസഫ മാർത്തോമ്മാ ചർച്ച്– ഇന്നു രാത്രി 7.30ന്
അബുദാബി സിഎസ്ഐ ചർച്ച്– ഇന്നു വൈകിട്ട് 7.30ന്
അബുദാബി മുസഫ സെന്റ് പോൾസ് ചർച്ച്, സിറോ മലബാർ– ഇന്നു രാത്രി 9ന്
അബുദാബി മുസഫ സെന്റ് പോൾസ് ചർച്ച്, ലാറ്റിൻ– നാളെ രാവിലെ 6ന്
അബുദാബി സെന്റ് ജോസഫ് കത്തീഡ്രൽ, സിറോ മലബാർ– നാളെ പുലർച്ചെ 4ന്, ലാറ്റിൻ– രാവിലെ 7.30ന്
സെന്റ് സ്റ്റീഫൻസ് സിറിയൻ ഓർത്തഡോക്സ് ചർച്ച്, സെന്റ് ആൻഡ്രൂസ് ചർച്ച്– ഇന്നു വൈകിട്ട് 7.30ന്
സിറോ മലങ്കര കാത്തലിക്, മുസഫ സെന്റ് പോൾസ് ചർച്ചിൽ– ഇന്നു വൈകിട്ട് 5.30ന്
അൽഐൻ
സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ചർച്ച്– ഇന്നു വൈകിട്ട് 6ന്
സെന്റ് മേരീസ് കാത്തലിക് ചർച്ച്– നാളെ പുലർച്ചെ 5നും വൈകിട്ട് 3.30നും
അൽഐൻ മാർത്തോമ്മാ ചർച്ച്– ഇന്നു രാത്രി 8ന്
സെന്റ് ജോർജ് യാക്കോബായ സിറിയൻ ഓർത്തഡോക്സ് സിംഹാസന കത്തീഡ്രൽ– ഇന്നു വൈകിട്ട് 6.30ന്
ദുബായ്
ഓർത്തഡോക്സ് കത്തീഡ്രൽ– ഇന്നു വൈകിട്ട് 6 മുതൽ.
ദുബായ് മാർത്തോമ്മാ പള്ളി– ഇന്നു വൈകിട്ട് 8ന് മലയാളം കുർബാനയും നാളെ രാവിലെ 7ന് ഇംഗ്ലിഷ് കുർബാനയും.
ഊദ് മേത്ത ട്രിനിറ്റി മാർത്തോമ്മാ പള്ളി– നാളെ രാവിലെ 5ന്. സീനിയർ വികാരി ജനറൽ റവ.ജോർജ് സക്കറിയ നേതൃത്വം നൽകും.
സിറോ മലങ്കര കാത്തലിക്, സെന്റ് ഫ്രാൻസിസ് അസീസി ചർച്ച് ജബൽ അലി– ഇന്ന് ഉച്ചയ്ക്ക് ഒന്നിന്
സിഎസ്ഐ പള്ളി– നാളെ രാവിലെ 5.30ന്.
ഷാർജ
സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്– ഇന്നു വൈകിട്ട് 6ന്
സിറോ മലങ്കര കാത്തലിക്, സെന്റ് മൈക്കിൾസ് ചർച്ചിൽ– നാളെ പുലർച്ചെ 5.30ന്
മാർത്തോമ്മാ പള്ളി– ഇന്നു വൈകിട്ട് 7.30ന്. ഡോ.ജോസഫ് മാർ ഇവാനിയോസ് നേതൃത്വം നൽകും.
റാസൽഖൈമ
സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച്– ഇന്നു വൈകിട്ട് 6ന്
ഫുജൈറ
സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്– ഇന്നു വൈകിട്ട് 5.30ന്. ഡോ. ഏബ്രഹാം മാർ സെറാഫിം നേതൃത്വം നൽകും.
ഇമ്മാനുവൽ മാർത്തോമ്മാ പള്ളി– ഇന്നു വൈകിട്ട് 7.30ന്.