ADVERTISEMENT

ദോഹ ∙ റിയൽ എസ്റ്റേറ്റ് രംഗത്ത് ഓൺലൈൻ വഴി നടക്കുന്ന തട്ടിപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം. കെട്ടിട വാടകയുമായി ബന്ധപെട്ട് ഓൺലൈനിൽ പ്രചരിക്കുന്ന വഞ്ചനാപരമായ പരസ്യങ്ങളിൽ ആളുകൾ വീഴരുതെന്നും ആഭ്യന്തര മന്ത്രാലയം പൊതുജങ്ങൾക്ക്  പൊതു മുന്നറിയിപ്പ് നൽകി.

റെസിഡൻഷ്യൽ പ്രോപ്പർട്ടികളും വിനോദ സൗകര്യങ്ങളും കുറഞ്ഞ വിലയിൽ ഓഫർ ചെയ്യുന്ന നിരവധി പരസ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇങ്ങനെ കാണുന്ന ഏതെങ്കിലും ഇടപാടുകളുമായി മുന്നോട്ട് പോകുന്നതിന് അതിന്റെ വിശ്വാസത ഉറപ്പ് വരുത്തണം. വാടകയുമായി ബന്ധപെട്ട് ഓൺലൈനിൽ കാണുന്ന ഓഫറുകളുടെ നിയമസാധ്യത പരിശോധിക്കാനും മന്ത്രാലയം അഭ്യർഥിച്ചു. സംശയാസ്പദമായി തോന്നിയേക്കാവുന്ന ഓൺലൈൻ പരസ്യങ്ങൾ ശ്രദ്ധയിൽപെട്ടാൽ അത് ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യണം.

ഇത് ആഭ്യന്തര മന്ത്രാലയത്തിൽ റിപ്പോർട്ട് ചെയ്യുന്നതിന് താമസക്കാർക്ക് മെട്രാഷ്  ആപ്പ് വഴിയോ cccc@moi.gov.qa എന്ന വിലാസത്തിൽ ഇക്കണോമിക് ആൻ്റ് സൈബർ ക്രൈം കോംബാറ്റിംഗ് ഡിപ്പാർട്ട്‌മെൻ്റിന് ഇമെയിൽ വഴിയോ റിപ്പോർട്ട് ചെയ്യാം.

English Summary:

Qatar's Ministry of Interior warns against online real estate scams

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com