ADVERTISEMENT

അബുദാബി ∙ യുഎഇയിൽ പുതുവർഷത്തിൽ 9 അവശ്യ വസ്തുക്കളുടെ വിലവർധന തടഞ്ഞ് സാമ്പത്തിക മന്ത്രാലയം. അരി, ഗോതമ്പ്, റൊട്ടി, പാചക എണ്ണ, മുട്ട, പാൽ ഉൽപന്നങ്ങൾ, പഞ്ചസാര, കോഴി, പയർ വർഗങ്ങൾ എന്നിവയുടെ വില വർധനയാണ് തടഞ്ഞത്. 2025 ജനുവരി 2 മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. 

മുൻകൂർ അനുമതിയില്ലാതെ രാജ്യത്തെ ചില്ലറ‌വ്യാപാരികൾ ഈ 9 അവശ്യ വസ്തുക്കളുടെ വില വർധിപ്പിക്കാൻ പാടില്ല. അടുത്ത വർഷം മുതൽ വിലവർധനയ്ക്കിടയിൽ 6 മാസത്തെ ഇടവേള ഉണ്ടായിരിക്കണമെന്നും നിബന്ധനയുണ്ട്. വിതരണക്കാർ, ചില്ലറവ്യാപാരികൾ, ഡിജിറ്റൽ വ്യാപാരികൾ എന്നിവർ പുതിയ നയം നടപ്പിലാക്കണം. പുതുക്കിയ വില ചില്ലറ വ്യാപാര കേന്ദ്രങ്ങളിൽ പ്രദർശിപ്പിക്കുകയും വേണം. തീരുമാനങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നിരീക്ഷണവും മിന്നൽ പരിശോധനയും ഊർജിതമാക്കും.

uae-bans-unauthorised-price-hikes-on-nine-essential-goods1
Image Credit: WAM.

ശുചീകരണ ഉൽപന്നങ്ങളുടെയും അനുബന്ധ വസ്തുക്കളുടെയും വില കുറച്ചിട്ടുണ്ടെന്ന് സാമ്പത്തിക മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹ് പറഞ്ഞു. വിപണികളിൽ അവശേഷിക്കുന്ന ഉൽപന്നങ്ങളുടെ വിൽപനയിലും നിയമം ബാധകമായിരിക്കും. കുത്തക സമ്പ്രദായം പരിമിതപ്പെടുത്തി വിപണിയിൽ സ്ഥിരതയും ഗുണനിലവാരവും ഉറപ്പാക്കുകയാണ് ലക്ഷ്യം. 245 ഉൽപന്നങ്ങളുടെ വില നിർണയത്തിൽ സുതാര്യത കൊണ്ടുവരാൻ ശ്രമിക്കുന്ന മന്ത്രാലയം ഗുണനിലവാരമുള്ള ബദൽ ഉൽപന്നങ്ങൾ ലഭ്യമാക്കുമെന്നും അറിയിച്ചു.

English Summary:

UAE to Ban Unauthorised Price Hikes on Nine Essential Goods

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com