ADVERTISEMENT

മസ്‌കത്ത് ∙ കൊച്ചിയില്‍ നിന്നും ബഹ്‌റൈനിലേക്കുള്ള യാത്രക്കിടെ എറണാകുളം സ്വദേശി വിമാനത്തില്‍ വച്ച് മരിച്ചു. പരേതരായ മണ്ണില്‍ അബ്രഹാം തോമസിന്റെയും കുഞ്ഞമ്മ തോമസിന്റെയും മകന്‍ തോമസ് അബ്രഹാം മണ്ണില്‍ (74) ആണ് മരിച്ചത്. ബഹ്‌റൈനിലുള്ള മകനും ഒഐസിസി ബഹ്‌റൈന്‍ എറണാകുളം ജില്ലാ സെക്രട്ടറിയുമായ നിതീഷ് അബ്രഹാം സക്കറിയയുടെയും കുടുംബത്തിന്റെയും അടുത്തേക്കുള്ള യാത്രയിലായിരുന്നു തോമസ് അബ്രഹാമും ഭാര്യ ലിജിനു അബ്രഹാമും.

ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വിമാനം മസ്‌കത്തില്‍ അടിയന്തരമായി ഇറക്കിയെങ്കിലും മരണം സംഭവിച്ചിരുന്നു. മസ്‌കത്ത് കിംസ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ഒമാനിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സിദ്ദീഖ് ഹസന്‍ അറിയിച്ചു. നിഷാന്ത് (കുവൈത്ത്), നിനീഷ് (യുകെ) എന്നിവരാണ് മറ്റു മക്കള്‍.

English Summary:

native of Ernakulam died on a flight while traveling to Bahrain

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com