‘ദീർഘവീക്ഷണമുള്ള ഭരണാധികാരി’; മൻമോഹൻ സിങ്ങിന്റെ വിയോഗത്തിൽ അനുശോചിച്ച് എം.എ. യൂസഫലി

Mail This Article
×
ദുബായ്∙ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ പുതിയ തലത്തിലേക്ക് എത്തിച്ച ദീർഘവീക്ഷണമുള്ള സാമ്പത്തിക ശാസ്ത്രജ്ഞനായ ഭരണാധികാരിയായിരുന്നു ഡോ. മൻമോഹൻ സിങ്. അദ്ദേഹം പ്രധാനമന്ത്രിയായിരുന്ന സമയത്ത് പ്രവാസി ഇന്ത്യക്കാർക്ക് വേണ്ടിയുള്ള പ്രധാനമന്ത്രിയുടെ ഗ്ലോബൽ ഉപദേശക കൗൺസിലിലെ അംഗം എന്ന നിലയിൽ അദ്ദേഹവുമായി നിരവധി തവണ അടുത്തിടപഴകാനുള്ള അവസരം ലഭിച്ചിട്ടുണ്ടെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി അനുസ്മരിച്ചു.
ഡോ. മൻമോഹൻ സിങ്ങിന്റെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ ആത്മാവിന്റെ നിത്യശാന്തിക്കായി പ്രാർഥിക്കുന്നുവെന്നും യൂസഫലി കൂട്ടിച്ചേർത്തു.
English Summary:
MA Yusuff Ali condoles the demise of Manmohan Singh
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.