ഒമാനിൽ പിന്‍വലിച്ച നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയ പരിധി ഇന്ന് അവസാനിക്കും

Mail This Article
മസ്‌കത്ത് ∙ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ (സിബിഒ) പിന്‍വലിച്ച വിവിധ നോട്ടുകള്‍ മാറ്റിയെടുക്കുന്നതിനുള്ള സമയ പരിധി അവസാനിക്കുന്നു. ഈ മാസം 31 വരെയാണ് അനുവദിച്ച സമയം. നാളെ മുതല്‍ ഇത്തരം നോട്ടുകളുടെ ഉപയോഗം നിയമ വിരുദ്ധമായി കണക്കാക്കുമെന്ന് സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
2020ന് മുൻപുള്ള കാലങ്ങളിലായി സിബിഒ പുറത്തിറക്കിയ കറന്‍സികളുടെ ചില വിഭാഗങ്ങളുടെ ഉപയോഗമാണ് അവസാനിപ്പിച്ചിരിക്കുന്നത്. ഇത്തരം ബാങ്ക് നോട്ടുകള്‍ കൈവശമുള്ളവര്‍ക്ക് അവ മാറ്റിയെടുക്കുന്നതിനായി 360 ദിവസം സമയം അനുവദിച്ചിരുന്നു.
അതേസമയം, കൈവശമുണ്ടായിരുന്ന പിന്‍വലിച്ച നോട്ടുകള്‍ പലരും ഇതിനോടകം നിശ്ചിത ബാങ്കുകള്‍ വഴി മാറ്റിയെടുത്തിയിട്ടുണ്ട്. അസാധു നോട്ടിന് പകരം പുതിയ നോട്ടുകള്‍ ഇറക്കില്ലെന്നും സെന്‍ട്രല്‍ ബാങ്ക് ഓഫ് ഒമാന്‍ നേരത്തെ വ്യക്തമാക്കിയിരിക്കുന്നു.