ADVERTISEMENT

സലാല∙ സലാല-കോഴിക്കോട് റൂട്ടിൽ എയർ ഇന്ത്യ എക്സ്പ്രസ് സർവീസ് വർധിപ്പിച്ചു. ഞായർ, വ്യാഴം ദിവസങ്ങളിലാണ് സർവീസ്. വരുന്ന ആഴ്ച മുതൽ വർധിപ്പിച്ച സർവീസ് ആരംഭിക്കും. സലാലയിൽ നിന്ന് രാവിലെ 10.55ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 4.15ന് കോഴിക്കോടെത്തും. കോഴിക്കോട് നിന്ന് രാവിലെ 7.25ന് പുറപ്പെടുന്ന വിമാനം ഒമാൻ സമയം 9.55ന് സലാലയിൽ എത്തും.

ദോഫാർ, അൽ വുസ്ത മേഖലയിൽ നിന്നുള്ള പ്രവാസികൾക്ക് ഏറെ ആശ്വാസകരമാകും അധിക സർവീസുകൾ. നിരവധി മലയാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ട്. കേരളത്തിലെ മറ്റു സെക്ടറുകളിലേക്കും നിലവിലെ സെക്ടറുകളിലും പ്രതിദിന സർവീസുകൾ ആരംഭിക്കണമെന്ന് ഇവിടെ നിന്നുള്ളവർ ആവശ്യപ്പെടുന്നു.

സർവീസ് ഇല്ലാത്ത ദിവസങ്ങളിൽ സലാലയിൽ നിന്ന് മസ്കത്തിലെത്തിയാണ് പലരും നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. ഇത് സാമ്പത്തിക ബാധ്യതയും സമയനഷ്ടവും ഉണ്ടാക്കുന്നു.

English Summary:

Salalah-Kozhikode Air India Express Service Increased

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com