ADVERTISEMENT

ദോഹ ∙ ഖത്തർ മന്ത്രിസഭയിൽ പുതിയ അംഗങ്ങളെ കൂടി ചേർത്ത് അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിറക്കി. ദീർഘകാലം ഖത്തർ മന്ത്രി സഭയിൽ അംഗമായിരുന്നു ഡോ: ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യക്ക് പ്രധാന മന്ത്രിയുടെ പദവി നൽകിയതായി അമീരി ദിവാനി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി.

2008 മുതൽ ഖത്തർ മന്ത്രി സഭയിൽ വിവിധ വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന മുഹമ്മദ് അൽ അത്തിയ്യ 2024 നവംബർ വരെ മന്ത്രിസഭയിൽ ഉണ്ടായിരുന്നു. ഇതിനിടയിൽ രാജ്യാന്തര സഹകരണത്തിനുള്ള സഹ മന്ത്രി, വിദേശ കാര്യ സഹമന്ത്രി, വിദേശകാര്യ മന്ത്രി, പ്രതിരോധ മന്ത്രി എന്നീ  സ്ഥാനങ്ങളും ഉപ പ്രധാനമന്ത്രി പദവിയും  വഹിച്ചിരുന്നു.

 2025-ലെ 7-ാം നമ്പർ അമീരി ഉത്തരവിലൂടെയാണ് ഡോ: ഖാലിദ് ബിൻ മുഹമ്മദ് അൽ അതിയ്യക്ക് പ്രധാന മന്ത്രിയുടെ പദവി നൽകിയത്.  2025-ലെ 6-ാം നമ്പർ അമീരി ഉത്തരവ് പ്രകാരം എൻജിനിയർ ഈസാ ബിൻ ഹിലാൽ അൽ കുവാരിയെ സഹമന്ത്രിയായും  പ്രഖ്യാപിച്ചു. എന്നാൽ ഏതാണ് വകുപ്പെന്ന് നിശ്ചയിച്ചിട്ടില്ല.

English Summary:

Emir Sheikh Tamim bin Hamad Al Thani has issued an order to add new members to the Qatari cabinet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com