ADVERTISEMENT

ദോഹ ∙ ഖത്തറിലെ സാമൂഹിക, സാംസ്‌കാരിക സംഘടനയായ സംസ്‌കൃതി ഖത്തർ, അംഗങ്ങൾക്കായി  ആരോഗ്യ പരിചരണ പദ്ധതിക്ക് തുടക്കമിട്ടു. സംസ്‌കൃതി ഖത്തറിന്റെ സോഷ്യൽ സർവീസ് വിഭാഗവും ഇമാറ ഹെൽത്ത് കെയർ ക്ലിനിക്കുമായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.  ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ഇരുകക്ഷികളും  ഒപ്പുവെച്ചു.

ചടങ്ങിൽ  സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീർ, സോഷ്യൽ സർവീസ് വിഭാഗം കൺവീനർ സന്തോഷ് ഓ. കെ,  ഇമാറ ഹെൽത്ത് കെയർ‍ റീജനൽ ഡയറക്ടർ അഷ്‌റഫ് ചിറക്കൽ, സീനിയർ ബിസിനസ് എക്സിക്യൂട്ടീവ് അമീൻ അണ്ണാര, മുനവർ എന്നിവർ പങ്കെടുത്തു. വിവിധ ഡിസ്‌കൗണ്ടുകൾ കൂടാതെ മൂന്ന് പ്രധാന ആരോഗ്യ പരിശോധനാ പാക്കേജുകളും   അംഗങ്ങൾക്ക് ലഭ്യമാക്കുന്നുണ്ട്. സംസ്‌കൃതി ഖത്തറിന്റെ സാധുവായ അംഗത്വ കാർഡ് ഉള്ളവർക്ക് മാത്രമായിരിക്കും ഈ പദ്ധതിയുടെ ആനുകൂല്യം ലഭ്യമാകുക.

English Summary:

Imara Exclusive Privilege healthcare plan launched

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com