'ദി 100 റീബിൽഡേഴ്സ് ഓഫ് കേരള' പുസ്തകം പ്രകാശനം ചെയ്തു
Mail This Article
×
ദുബായ് ∙ കോവിഡാനന്തര കേരളത്തെ പുനർനിർമിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച വ്യക്തികളെ പരിചയപ്പെടുത്തുന്ന ‘ദി 100 റീബിൽഡേഴ്സ് ഓഫ് കേരള’ എന്ന പുസ്തകം പ്രകാശനം ചെയ്തു. അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഏൽകയ്യാത് ഇൻവെസ്റ്റ്മെന്റ് തലവൻ മുഹമ്മദ് ജെറാറിൽ നിന്ന് മികച്ച സംരഭക സാന്ദ്ര അബ്ദുല്ല(ഈജിപ്ത്) ആദ്യ പ്രതി ഏറ്റുവാങ്ങി.
ഓൺലുക്കർ പബ്ലിഷിങ് ഗ്രൂപ്പ് മാനേജിങ് എഡിറ്റർ ഫഹദ് സലീം പുസ്തകം പരിചയപ്പെടുത്തി. ആരോഗ്യ മേഖലയിലെ ശ്രദ്ധേയ നിക്ഷേപകൻ അഹമദ് അമീർ (ജോർദാൻ),ഡാന സെയ്ൻ അൽദേഗ (യുഎഇ) തുടങ്ങിയവർ പങ്കെടുത്തു. ഗൾഫ് മേഖലയിലും അമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിൽ നിന്നുൾപ്പെടെ ശ്രദ്ധേയരായ കേരളത്തെ പുനർനിർമ്മിച്ച നൂറുപേരുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതാണ് ഉള്ളടക്കം.
English Summary:
100 Rebuilders of Kerala Book Released
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.