ADVERTISEMENT

മസ്‌കത്ത് ∙ ഒമാനിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി ഗോദാവര്‍ത്തി വെങ്കട ശ്രീനിവാസ് ഉടൻ ചുമതലയേൽക്കും. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നിലവിലെ അംബാസഡർ  അമിത് നാരംഗ് സേവന കാലാവധി പൂർത്തിയാക്കി മടങ്ങുന്നതിനെ തുടർന്നാണ്  ശ്രീനിവാസിനെ പുതിയ സ്ഥാനപതിയായി നിയമിച്ചത്. 

നിലവില്‍ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലെ സ്‌പെഷൽ ഡ്യൂട്ടി ഓഫിസര്‍ ആയി ജോലി ചെയ്യുന്ന ശ്രീനിവാസ് ഇന്ത്യന്‍ ഫോറിന്‍ സര്‍വിസിലെ 1993 ബാച്ചുകാരനാണ്. ഗിനിയ ബിസാവു, സെനഗല്‍ എന്നിവിടങ്ങളില്‍ അംബാസഡറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അമിത് നാരംഗിന് സ്ലോവേനിയയിലാണ് പുതിയ നിയമനം.

English Summary:

Shri Godavarthi Venkata Srinivas appointed as the next Ambassador of India to the Sultanate of Oman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com