ഗൾഫ് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റ് 18 മുതൽ
Mail This Article
ദുബായ് ∙ എസ്എം ഇവന്റസിന്റെ നേതൃത്വത്തിൽ നടത്തുന്ന 'ഗൾഫ് ഇന്ത്യൻ ഫുട്ബോൾ ടൂർണമെന്റ്' - ഗിഫ്റ്റ് 2025 ന്റെ ബ്രോഷർ പ്രകാശനം, ട്രോഫി അനാച്ഛാദനം, ഫിക്‌സചർ നിർണയം, പ്രോമോ വിഡിയോ പ്രകാശനം എന്നിവ നടത്തി. തൽഹത്ത് ഉദ്‌ഘാടനം ചെയ്തു. ചീഫ് കോഓർഡിനേറ്റർ അബ്ദുൽ ലത്തീഫ് ആലൂർ അധ്യക്ഷത വഹിച്ചു. ഈ മാസം 18,19 തീയതികളിൽ ദുബായ് അബു ഹെയ്ൽ അമാന സ്‌പോർട്സ് ബേയിൽ നടക്കുന്ന ടൂർണമെന്റിൽ 'കെഫ'യുടെ റാങ്കിങ്ങിൽ മുൻ നിരയിലുള്ള 12 ടീമുകൾ പങ്കെടുക്കും.
കബീർ, ഹക്കിം വാഴക്കാല, മുനീർ, ചാക്കോ ഊളക്കാടൻ, ഹാരിസ് കാട്ടകത്ത്, ഷാനവാസ് എന്നിവർ പ്രകാശനം നിർവഹിച്ചു. ദുബായ് അൽ നാസർ ക്ലബിന് വേണ്ടി കളിക്കുന്ന മലയാളി താരം ഐഡാൻ നദീർ ട്രോഫി അനാച്ഛാദനം ചെയ്തു. യുഎഇ 'കെഫാ' പ്രസിഡന്റ് ജാഫർ ഒറവങ്കരയുടെ നേതൃത്വത്തിൽ ഫിക്‌സചർ നിർണയം നടത്തി. ഇക്‌ബാൽ, ലൈസ്, ഷെഫീൽ കണ്ണൂർ, ഷാഹിദ് മാണിക്കോത്ത് എന്നിവർ മുഖ്യാതിഥികളായിരുന്നു. മുഖ്യ സംഘാടകൻ സത്താർ മാമ്പ്ര സ്വാഗതവും നദീർ ചോലൻ നന്ദിയും പറഞ്ഞു. സി.മുനീർ അവതാരകനായിരുന്നു.
സംഘാടക സമിതി അംഗങ്ങളായ ബിജു അന്നമനട, നസീഫ്, സിറാജുദ്ദീൻ, തൗഫീഖ്, ജോമോൻ, കൃഷ്ണകുമാർ, ഷെഫീഖ് മാമ്പ്ര, മുസമ്മിൽ തലശ്ശേരി, റഫീഖ്, മുഹമ്മദ് ഫസലുദ്ദീൻ, മുബസിൽ, അബ്ദുൾ റഹ്മാൻ കുട്ടി എന്നിവർ നേതൃത്വം നൽകി.