ADVERTISEMENT

ജിദ്ദ ∙ മക്ക നഗരത്തിന് പുറത്ത് വിശുദ്ധ കഅബയുടെ മുഴുവൻ കിസ്‌വയുടെയും ആദ്യ പ്രദർശനം ദിരിയ ബിനാലെ ഫൗണ്ടേഷൻ പ്രഖ്യാപിച്ചു. ജിദ്ദ​യി​ലെ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് രാജ്യാന്തര​ വിമാന​ത്താ​വ​ള​ത്തി​ലെ വെ​സ്​​റ്റേ​ൺ ഹ​ജ് ടെ​ർ​മി​ന​ലി​ൽ ജനു​വ​രി 25 മു​ത​ൽ മേ​യ് 25 വ​രെ ന​ട​ക്കും.

​കി​സ്‌​വ​യു​ടെ തു​ട​ക്കം, ച​രി​ത്ര​ത്തി​ലു​ട​നീ​ളം അ​തി​​​ന്റെ വി​ക​സ​നം, അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ല​ക​ൾ, കൊ​ത്തു​പ​ണി​ക​ൾ, ക​ര​കൗ​ശ​ല വൈ​ദ​ഗ്ധ്യം, വി​ജ്ഞാ​നം എന്നിവ സന്ദർശകർ​ക്ക് പ​ഠി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ന്ന രീ​തി​യി​ലാ​ണ് കി​സ്‌​വ​യു​ടെ പ്ര​ദ​ർ​ശ​നം ഒ​രു​ക്കു​ന്ന​ത്. പ​ട്ട്, സ്വ​ർ​ണം, വെ​ള്ളി എ​ന്നി​വ​യു​ടെ നൂ​ലു​ക​ളു​ള്ള അ​തി​​ന്റെ നെ​യ്ത്തി​​ന്റെ​യും എം​ബ്രോ​യ്ഡ​റി​യു​ടെ​യും മി​ക​ച്ച വി​ശ​ദാം​ശ​ങ്ങ​ൾ സ​ന്ദ​ർ​ശ​ക​ർ​ക്ക് മ​നസ്സിലാ​ക്കാ​നാ​വും. പ്ര​ദ​ർ​ശ​ന​ത്തി​നു​ശേ​ഷം കി​സ്‌​വ​ക​ൾ കി​ങ്​ അ​ബ്​​ദു​ൽ അ​സീ​സ് കോം​പ്ല​ക്‌​സി​​ന്റെ സം​ര​ക്ഷ​ണ​ത്തി​ലേ​ക്ക് തി​രി​കെ ന​ൽ​കും.

രാജ്യാന്തര ക​ലാ​സം​വി​ധാ​യ​ക​രാ​യ ജൂ​ലി​യ​ൻ റാ​ബി, അ​മി​ൻ ജാ​ഫ​ർ, അ​ബ്ദു​റ​ഹ്മാ​ൻ അ​സം, സൗ​ദി ആ​ർ​ട്ടി​സ്റ്റ്​ മു​ഹ​ന്ന​ദ് ഷോ​നോ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടീ​മാ​ണ് ബി​നാ​ലെ​ക്ക് വേ​ണ്ടി വേ​ദി ത​യാ​റാ​ക്കു​ന്ന​ത്. ക​അ​ബ​യെ പു​ത​പ്പി​ക്കു​ന്ന മു​ഴു​വ​ൻ കി​സ്‌​വ​യും ഇ​താ​ദ്യ​മാ​യി ഇ​പ്രാ​വ​ശ്യ​ത്തെ ബി​നാ​ലെ​യി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കു​മെ​ന്ന് ദ​റ​ഇ​യ ബി​നാ​ലെ ഫൗ​ണ്ടേ​ഷ​ൻ അ​റി​യി​ച്ചു.

English Summary:

Islamic Arts Biennale 2025 to Witness First-Ever Display of Full Kiswah of Kaaba Outside Makkah City

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com