കേളി കലണ്ടർ 2025 പ്രകാശനം ചെയ്തു
Mail This Article
റിയാദ് ∙ കേളി കലാ സാംസ്കാരിക വേദി 2025 കലണ്ടർ പ്രകാശനം ചെയ്തു. ഡ്യൂൺ ഇന്റർനാഷനൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കൊബ്ലാൻ മാർക്കറ്റിങ് മാനേജർ സിദ്ദിക്ക് അഹമ്മദ് മിർസാദ് എംഡി അബ്ദുൾഹാദി അൽ ഷഹരിക്ക് ആദ്യ കോപ്പി നൽകി.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. 2025 കേളി കലണ്ടർ ചുമതലക്കാരൻ മധു പട്ടാമ്പി കലണ്ടർ പുറത്തിറക്കിയതിനെ കുറിച്ച് വിദശദീകരിച്ചു. അറബിക്, മലയാളം, ഇംഗ്ലിഷ് വർഷങ്ങൾക്ക് തുല്യ പ്രാധാന്യം നൽകി, നാട്ടിലെയും സൗദിയിലെയും വിശേഷ ദിവസങ്ങൾ പ്രത്യേകം അടയാളപെടുത്തിയും, ഒരു പ്രവാസിക്ക് ആവശ്യമായതെല്ലാം കേളിയുടെ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യൻ എംബസി, റിയാദ് മീഡിയ, സൗദിയിലെ അത്യാവശ്യ നമ്പറുകൾ, ഇന്ത്യൻ സ്കൂളുകൾ, നോർക്ക വിവരങ്ങൾ, കേരള മന്ത്രിസഭാ അംഗങ്ങൾ എന്നിവയെല്ലാം കലണ്ടറിലുണ്ട്.
കലണ്ടർ ഡിസൈനിങ് പൂർണമായും കേളിയുടെ നേതൃത്വത്തിലാണ് നടന്നത്. കഴിഞ്ഞ 9 വർഷമായി കൊബ്ളാൻ കമ്പനിയും മിർസാദും ചേർന്നാണ് കേളിയുടെ കലണ്ടർ പുറത്തിറക്കുന്നത്. മിർസാദ് എംഡി അബ്ദുൾ ഹാദി, മിർസാദ് ബിൽഡിങ് മെറ്റീരിയൽസ് കമ്പനി മാനേജർ പ്രസാദ് വഞ്ചിപ്പുര, കൊബ്ളാൻ മാർക്കറ്റിങ് മാനേജർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. കഴിഞ്ഞ ഒൻപത് വർഷമായി കേളി കലണ്ടറിന്റെ പ്രായോജികരായ കൊബ്ലാൻ തെർമോ പൈപ്പ് കമ്പനി തുടർന്നും സഹകരിക്കുമെന്നും തികച്ചും സൗജന്യമായി നൽകുന്ന കണ്ടറിന്റെ കെട്ടിലും മട്ടിലും കേളി പുലർത്തുന്ന ശ്രദ്ധ അഭിനന്ദനം അർഹിക്കുന്നുവെന്നും സിദ്ദിക്ക് കലണ്ടർ പ്രകാശന വേളയിൽ അഭിപ്രായപ്പെട്ടു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം.സാദിഖ്, കേളി ട്രഷറർ ജോസഫ് ഷാജി, കുടുംബവേദി സെക്രട്ടറി സീബ കൂവോട് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.