മഞ്ചേശ്വരം ഗോവിന്ദ പൈ കോളജിന്റെ യുഎഇ ഘടകം പൂർവ്വ വിദ്യാർഥി സംഗമവും ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി
Mail This Article
ദുബായ് ∙ മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയൽ ഗവൺമെന്റ് കോളജിന്റെ യുഎഇയിലുള്ള പൂർവ വിദ്യാർഥികളുടെ സംഘടനയായ ജിപിഎം ജിസിഎം യുഎഇ അലുംനൈയുടെ നേതൃത്വത്തിൽ പൂർവ വിദ്യാർഥി സംഗമം നടത്തി. ദുബായ് ബിസിനസ് ബേയിലെ ബേബൈറ്റ്സ് പാർട്ടി ഹാളിൽ നടന്ന പരിപാടിയിൽ വിവിധ കാലഘട്ടങ്ങളിൽ കോളജിൽ നിന്നും വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളും അവരുടെ കുടുംബങ്ങളും പങ്കെടുത്തു.
യുഎഇ അലുംനൈ പ്രസിഡന്റ് രഞ്ജിത്ത് കോടോത്ത് അധ്യക്ഷത വഹിച്ചു, ജനറൽ സെക്രട്ടറി മുനീർ ബേരികെ റിപ്പോർട്ട് അവതരിപ്പിച്ചു, അക്കാഫ് ചെയർമാൻ ശാഹുൽ ഹമീദ് പരിപാടി ഉദ്ഘാടനം ചെയ്തു, അക്കാഫ് ജനറൽ സെക്രട്ടറി വിഎസ് ബിജു കുമാർ, ട്രഷറർ ജൂഡിന് ഫെർണാണ്ടസ്, അക്കാഫ് സെക്രട്ടറി മനോജ് കെവി എന്നിവർ വിഷിഷ്ട്ട അതിഥികളായിരുന്നു.
പൂർവ്വ വിദ്യാർഥികൾക്കും അവരുടെ കുടുംബങ്ങൾക്കുമായി സംഘടിപ്പിച്ച മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു, പരിപാടിയിൽ അടുത്ത ഒരു വർഷത്തേക്കുള്ള ഭാരവാഹികളെയും തിരഞ്ഞെടുത്തു. മൻസൂർ ചൂരി, ആയിഷ ചെമ്മനാട് എന്നിവർ പ്രസംഗിച്ചു. മുനീർ ബേരികെ സ്വാഗതവും ജഗത് കുമാർ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികൾ: മുനീർ സോന്കാൽ (പ്രസിഡന്റ്) അലി മഞ്ചേശ്വരം (ജനറൽ സെക്രട്ടറി) ജഗത് കുമാർ (ട്രെഷറർ), വൈസ് പ്രെസിഡന്റ്റുമാർ: ആയിഷ ഷമ്മി, പാരിജാത പ്രദീപ്, ഷഫീഖ് പുളിക്കൽ, മുസവിർ തളങ്കര , ഹാരിസ്. സെക്രട്ടറിമാർ: ദീപ ഭട്ട്, സവാദ്, പ്രശാന്ത് ചെമ്മനാട്, നിസാമ് മൊഗ്രാൽ, ലിജേഷ് ജോസ് പാണത്തൂർ. സ്പോർട്സ് കൺവീനർ: റാഷിദ് ചെമ്മനാട്,
ടോസ്റ്റ്മാസ്റ്റർ കോ–ഓർഡിനേറ്റർ : മുസ്താഖ് ഡിപി, കൾചറൽ കൺവീനർ: ഇന്ദുലേഖ, ഇവന്റ് കോ–ഓർഡിനേറ്റർ: സന്ദീപ് നെല്ലിക്കുന്ന് സോഷ്യൽ മീഡിയ കൺവീനർ: അഭിലാഷ് പേരാ എന്നിവരെയും തിരഞ്ഞെടുത്തു. അഡ്വൈസറി അംഗങ്ങളായി രഞ്ജിത്ത് കോടോത്ത് , മുനീർ ബേരികെ, മൻസൂർ ചൂരി, മുനീർ പൂച്ചക്കാട്, റഫീഖ് എരിയാൽ, വേലായുധൻ, സന്ദീപ് നെല്ലിക്കുന്ന് എന്നിവരെയും തിരഞ്ഞെടുത്തു.