ADVERTISEMENT

അബുദാബി∙ ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ചർച്ച ചെയ്ത് പരിഹരിക്കാൻ കൗൺസലിങ് സേവനവുമായി അബുദാബി. അധികം സംസാരിക്കാത്ത ദമ്പതികളുടെ ആശയവിനിയമം മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് അബുദാബി ഫാമിലി ഡവലപ്മെന്റ് ഫൗണ്ടേഷൻ അറിയിച്ചു.

ഉയർന്ന യോഗ്യതയുള്ള സ്പെഷലിസ്റ്റുകൾ അടങ്ങുന്ന സംഘത്തെയാണ് സേവനത്തിനു നിയോഗിക്കുക. തെറ്റിദ്ധാരണകൾ, കോപം, വിശ്വാസ പ്രശ്നങ്ങൾ, സമ്മർദം, വിഷാദം തുടങ്ങിയ ഘടകങ്ങളിൽനിന്നാണ് പലപ്പോഴും പ്രശ്നം ഉണ്ടാകുന്നത്. 

ഇത് പങ്കാളികളെ അകൽച്ചയിലാക്കുകയും കുട്ടികൾ ഉൾപ്പെടെ മുഴുവൻ കുടുംബത്തിന്റെയും ക്ഷേമത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും. ദമ്പതികളിൽ അകൽച്ചയുടെ മൂലകാരണങ്ങൾ തിരിച്ചറിയുക, തുറന്ന ആശയവിനിമയം പ്രോത്സാഹിപ്പിക്കുക, ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുന്നതിന് ദിനചര്യകൾ പങ്കിടുക എന്നിവയാണ് ശുപാർശ ചെയ്യുന്നത്.

English Summary:

Abu Dhabi Launches Counselling Service for Couples Who Don’t Talk Much

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com