ഉംറ വീസക്കാർക്ക് വാക്‌സിനേഷൻ നിർബന്ധമെന്ന് സൗദി സിവിൽ എവിയേഷൻ
Mail This Article
ജിദ്ദ ∙ ഉംറവീസക്കാർ വാക്‌സിനേഷൻ എടുക്കണമെന്ന് സൗദി സിവിൽ എവിയേഷൻ. ഇത് സംബന്ധിച്ച് സ്വകാര്യ വിമാന കമ്പനികൾ ഉൾപ്പെടെ സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിൽ സർവീസ് നടത്തുന്ന എല്ലാ കമ്പനികൾക്കും ജനറൽ അതോറിറ്റി ഓഫ് സിവിൽ എവിയേഷൻ (ഗാക) സർക്കുലർ അയച്ചു.
വീസയുള്ളവർ, അല്ലെങ്കിൽ വീസ തരം പരിഗണിക്കാതെ ഉംറ ചെയ്യാൻ ഉദ്ദേശിക്കുന്നവർ, ആവശ്യമായ വാക്‌സിനേഷൻ സ്വീകരിച്ചിട്ടുണ്ടെന്ന് വിമാന കമ്പനികൾ ഉറപ്പ് വരുത്തണമെന്ന് സർക്കുലറിൽ വ്യക്തമാക്കി. നൈസീരിയ മെനിഞ്ചൈറ്റിസ് അടക്കം ആവശ്യമായ മുഴുവൻ വാക്‌സീനുകളും യാത്രക്കാർ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ ആരോഗ്യ മന്ത്രാലയ വെബ്സൈറ്റിൽ പരസ്യപ്പെടുത്തിയിട്ടുള്ള ആരോഗ്യ വ്യവസ്ഥകൾ പാലിക്കണമെന്ന് ഉംറ വീസയിൽ സൗദിയിലേക്ക് വരുന്ന യാത്രക്കാരെയും ഉംറ നിർവഹിക്കാൻ ആഗ്രഹിച്ച് മറ്റു വീസകളിൽ സൗദിയിലേക്ക് വരുന്നവരെയും വിമാന കമ്പനികളും നിർബന്ധമായും അറിയിക്കണമെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു.