ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ്; നാലാം തവണയും നേട്ടം സ്വന്തമാക്കി സൗദി കിരീടാവകാശി
Mail This Article
×
ജിദ്ദ ∙ 2024 ലെ ഏറ്റവും സ്വാധീനമുള്ള അറബ് നേതാവ് എന്ന പദവി തുടർച്ചയായ നാലാം വർഷവും സ്വന്തമാക്കി സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ.
2024 ഡിസംബർ 23 മുതൽ 2025 ജനുവരി എട്ട് വരെ അറബ് സമൂഹത്തിനിടയിൽ റഷ്യ ടുഡേ അറബിക് നെറ്റ്‌വർക്ക് നടത്തിയ അഭിപ്രായ സർവേ പ്രകാരമാണ് തിരഞ്ഞെടുപ്പ്.
2021 മുതൽ തുടർച്ചയായ നാലാം തവണയാണ് ഈ അംഗീകാരം അദ്ദേഹത്തെ തേടിയെത്തുന്നത്. സർവേയിൽ പങ്കെടുത്തവരിൽ 54.54 ശതമാനം അഥവാ 31,166 വോട്ടുകളിൽ 16,998 വോട്ടുകളും കിരീടാവകാശിക്ക് ലഭിച്ചു.
English Summary:
Saudi Crown Prince has been named the most influential Arab leader for the fourth time
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.