എച്ച്എംപിവി; മുൻകരുതലും ജാഗ്രതയും വേണമെന്ന് സൗദി പൊതുജനാരോഗ്യ അതോറിറ്റി
Mail This Article
×
റിയാദ് ∙ എച്ച്എംപിവിക്കെതിരെ മുൻകരുതൽ എടുക്കാൻ ആവശ്യപ്പെട്ട് സൗദി വിഖായ. സാധാരണ ശ്വസന വൈറസുകളിലൊന്നായ ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (HMPV) അണുബാധ തടയാൻ സൗദി പബ്ലിക് ഹെൽത്ത് അതോറിറ്റി (വിഖായ) മാർഗനിർദേശങ്ങൾ ശുപാർശ ചെയ്‌തു.
ചുമ, തുമ്മൽ അല്ലെങ്കിൽ വൈറസ് ബാധിച്ച പ്രതലങ്ങളിൽ സ്പർശിക്കുക എന്നിവയിലൂടെയാണ് വൈറസ് പകരുന്നതെന്ന് അതോറിറ്റി വിശദീകരിച്ചു. ലക്ഷണങ്ങൾ ചുമ, പനി, മൂക്കൊലിപ്പ്, തൊണ്ടവേദന തുടങ്ങിയവയ്ക്ക് സമാനമാണ്.
പ്രായമായവരിലും കൊച്ചുകുട്ടികളിലും ദുർബലമായ പ്രതിരോധശേഷിയുള്ളവരിലും ഇത് ഗുരുതരമായ രോഗത്തിന് കാരണമാകുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. സ്ഥിരമായി കൈ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും അടച്ചുപിടിയ്ക്കുക എന്നിവയാണ് വൈറസ് ഒഴിവാക്കാനുള്ള പ്രതിരോധ മാർഗങ്ങൾ.
English Summary:
Weqaya urges to take precaution against HMPV, saying symptoms of virus are similar to cold
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.