ഖത്തർ ദേശീയ ദിനവും അറബിക് ഭാഷാ ദിനവും ആഘോഷിച്ചു
Mail This Article
ദോഹ ∙ അൽമദ്രസ് അൽ ഇസ്ലാമിയ അൽവക്ര (ഇംഗ്ലിഷ് മീഡിയം) യുടെ ആഭിമുഖ്യത്തിൽ ഖത്തർ ദേശീയ ദിനവും രാജ്യാന്തര അറബിക് ഭാഷാ ദിനാഘോഷവും സംഘടിപ്പിച്ചു.
വിദ്യാർഥികളുടെ കുടുംബങ്ങൾക്കായി ക്വിസ് മത്സരവും വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങളും നടത്തി. കുടുംബ ക്വിസ് മത്സരത്തിൽ മിഷേൽ, നൈജൽ എന്നിവരുടെ കുടുംബം ഒന്നാം സ്ഥാനവും, സുക്കൂൺ ഫാമിലി രണ്ടാം സ്ഥാനവും, അദ്‌നാൻ, അസിൽ, സാഹിർ ബിൻ അബ്ദുൽ നസീർ എന്നിവരുടെ കുടുംബങ്ങൾ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിദ്യാർഥികൾക്കായി സംഘടിപ്പിച്ച അക്ഷര ചലഞ്ച് മത്സരത്തിൽ ഹയാ ഷഫീഖ്, അഹയാൻ ഷഫീഖ് എന്നിവരും വേഡ് ചലഞ്ച് മത്സരത്തിൽ ഇഫ്ഫാ, നുഅ്മാൻ എന്നിവരും വിജയികളായി. ആഘോഷത്തിന്‍റെ ഭാഗമായി വിദ്യാർഥികളുടെ വിവിധ കലാ പ്രകടനങ്ങളും നടന്നു.
മദ്രസ അങ്കണത്തിൽ നടന്ന പരിപാടിയിൽ മദ്രസ പ്രിൻസിപ്പൽ, വൈസ് പ്രിൻസിപ്പൽ ജസീർ പൊടിയാടി, മുഹമ്മദ് അലി അയിരൂർ, അബ്ദുൽ ജബ്ബാർ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. അധ്യാപകരായ ബഹീജ, അഫീഫ, സജ്ന , ഫൈസ എന്നിവർ പരിപാടി നിയന്ത്രിച്ചു.