യുദ്ധവിരുദ്ധ സന്ദേശവുമായി ‘സിദ്ധാന്തം എന്ന യുദ്ധാന്തം’
Mail This Article
×
അബുദാബി ∙ യുദ്ധവിരുദ്ധ സന്ദേശം നൽകി ഭരത് മുരളി നാടകോത്സവത്തിന്റെ നാലാം ദിവസം അരങ്ങേറിയ സിദ്ധാന്തം അഥവാ യുദ്ധാന്തം. കാലികപ്രസക്തിയുള്ള സന്ദേശം നൽകുന്നതിൽ സംവിധായകൻ സാജിദ് കൊടിഞ്ഞിയും അൽഐനിലെ ക്രിയേറ്റിവ് ക്ലൗഡും വിജയിച്ചതായി കാണികൾ പറഞ്ഞു.
ക്യാപ്റ്റനും ലൈറ്റ് ഹൗസ് കാവൽക്കാരനും മാത്രമുള്ള നാടകത്തിലൂടെയാണ് യുദ്ധക്കെടുതികളിലേക്ക് വിവിധ സന്ദർഭങ്ങളെ കോർത്തിണക്കി ശ്രദ്ധ ക്ഷണിക്കുന്നത്. ഇതിൽ അധികാരവും ആജ്ഞകളും വിധേയത്വവും ചെറുത്തുനിൽപും നിസ്സഹായതയും യുദ്ധവും ഉൾപ്പെടും. ചർച്ചകളിലൂടെയും വിട്ടുവീഴ്ചകളിലൂടെയും മാത്രമേ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാൻ കഴിയൂവെന്നും പറഞ്ഞുവച്ചാണ് നാടകം അവസാനിക്കുന്നത്.
English Summary:
Bharat Murali drama Fest in Abu Dhabi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.