സൗദിയിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഇഖാമയിൽ 30 ദിവസത്തെ കാലാവധി നിർബന്ധം
Mail This Article
റിയാദ് ∙ സൗദിയിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ഇഖാമയിൽ ചുരുങ്ങിയത് 30 ദിവസത്തെ കാലാവധിയുണ്ടായിരിക്കണമെന്ന് ജവാസാത് വ്യക്തമാക്കി. മുപ്പതു ദിവസത്തിൽ അധികവും 60 ദിവസത്തിൽ കുറവുമാണ് ഇഖാമയിലെ കാലാവധിയെങ്കിൽ ഇഖാമയിൽ ശേഷിക്കുന്ന അതേകാലാവധിയിലാണ് ഫൈനൽ എക്സിറ്റ് വീസ അനുവദിക്കുക.
ഇഖാമയിലെ കാലാവധി 30 ദിവസത്തിൽ കുറവാണെങ്കിൽ വിദേശികൾക്ക് ഫൈനൽ എക്സിറ്റ് വീസ അനുവദിക്കാൻ കഴിയില്ലെന്നും ഇത്തരം സാഹചര്യങ്ങളിൽ ഫൈനൽ എക്സിറ്റ് ലഭിക്കാൻ ആദ്യം ഇഖാമ പുതുക്കണമെന്നും അറിയിച്ചു. അതേസമയം 60 ദിവസ കാലാവധിയുള്ള ഫൈനൽ എക്സിറ്റ് വീസ ഇഷ്യു ചെയ്യണമെങ്കിൽ ഇഖാമയിൽ 60 ദിവസത്തിൽ കൂടുതൽ കാലാവധി ഉണ്ടായിരിക്കണം. ഫൈനൽ എക്‌സിറ്റ് വീസയിൽ രേഖപ്പെടുത്തിയ കാലാവധിക്കുള്ളിൽ സൗദിയിൽ നിന്ന് പുറത്ത് പോയിരിക്കണം.
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓൺലൈൻ സേവന പ്ലാറ്റ്ഫോം ആയ അബ്‌ശിർ, അബ്ശിർ ബിസിനസ്, മുഖീം പോർട്ടൽ എന്നിവ വഴി തൊഴിലുടമകൾക്കും കുടുംബനാഥന്മാർക്കും തങ്ങളുടെ തൊഴിലാളികൾക്കും കുടുംബാംഗങ്ങൾക്കും ഫൈനൽ എക്സിറ്റ് വീസ നൽകാൻ സാധിക്കും.