ADVERTISEMENT

ജിദ്ദ∙ ജിദ്ദ തുറമുഖം വഴി വൻ ലഹരിമരുന്ന് ശേഖരം കടത്താനുള്ള ശ്രമം ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ വിഫലമാക്കി. ഫർണിച്ചർ ലോഡിൽ ഒളിപ്പിച്ച് കടത്തിയ 19.5 ലക്ഷം ലഹരി ഗുളികകളാണ് സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയുടെ സഹകരണത്തോടെ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോൾ പിടികൂടിയത്. ലഹരിമരുന്ന് ശേഖരം ജിദ്ദയിൽ സ്വീകരിക്കാനിരുന്ന സിറിയക്കാരനെ പിന്നീട് അറസ്റ്റ് ചെയ്തു.

ലഹരി കടത്ത് നടത്തുന്നവരെ സംബന്ധിച്ച് മക്ക, റിയാദ്, കിഴക്കൻ പ്രവിശ്യകളിൽ 911 എന്ന നമ്പറിലും മറ്റു പ്രവിശ്യകളിൽ 999 എന്ന നമ്പറിലും 995 എന്ന നമ്പറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് നാർകോട്ടിക്സ് കൺട്രോളിലും അറിയിക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.

narcotics-control-thwarts-attempt-drugs-smuggle-amphetamine-tablets1
Image Credit: X/@Mokafha_SA.

ലഹരി കടത്തുകാരെ കുറിച്ച് നൽകുന്ന വിവരങ്ങൾ രഹസ്യമായി കൈകാര്യം ചെയ്യുമെന്ന് സുരക്ഷാ വകുപ്പുകൾ അറിയിച്ചു.

English Summary:

Narcotics Control Thwarts Attempt to Smuggle Over 1.9 Million Amphetamine Tablets

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com