സൗദിയിലെ മിക്ക പ്രദേശങ്ങളിലും ഞായറാഴ്ച വരെ മഴ
![civil-defense-warns-of-heavy-rains-that-will-lash-the-kingdom ചിത്രം: എസ്പിഎ.](https://img-mm.manoramaonline.com/content/dam/mm/mo/global-malayali/gulf/images/2024/8/28/thunderstorms-and-potential-flooding-forecast-for-several-regions-in-saudi-arabia.jpg?w=1120&h=583)
Mail This Article
റിയാദ് ∙ സൗദി അറേബ്യയിലെ മിക്ക പ്രദേശങ്ങളിലും വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ നേരിയതോ മിതമായതോ കനത്തതോ ആയ മഴ അനുഭവപ്പെടുമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി. തബൂക്ക്, വടക്കൻ അതിർത്തികൾ, അൽ-ജൗഫ്, മദീന, മക്ക, ഹായിൽ, അൽ ഖസിം, റിയാദ്, കിഴക്കൻ പ്രവിശ്യ, അൽ-ബഹ, അസീർ, ജിസാൻ എന്നീ പ്രദേശങ്ങളെ ബാധിക്കുന്ന കനത്ത മഴ, മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്.
വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയും അൽ ജൗഫ്, വടക്കൻ അതിർത്തികൾ എന്നിവയെ മഴ ബാധിക്കുമെന്ന് എൻസിഎം റിപ്പോർട്ട് സൂചിപ്പിക്കുന്നു. വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ റിയാദ്, അൽ ബഹ എന്നിവയ്ക്ക് പുറമെ തബൂക്ക്, മദീന മേഖലകളിൽ മഴ പ്രതീക്ഷിക്കുന്നു. കിഴക്കൻ പ്രവിശ്യ, അസീർ, ജിസാൻ എന്നിവിടങ്ങളിൽ ശനിയാഴ്ച മുതൽ ഞായർ വരെ മഴ പെയ്യുകയും അൽ ഖസിമിൽ ശനിയാഴ്ച മഴ പെയ്യുകയും ചെയ്യും.