വിനോദസഞ്ചാരികളെ മാടി വിളിച്ച് ആൽ ബഹയിലെ ബദാം പൂക്കൾ
Mail This Article
അൽ ബഹ ∙ ശൈത്യകാലത്ത് അതിശയകരമായ ഒരു ഭൂപ്രകൃതിയായി മാറുകയാണ് ആൽ ബഹ. പൂന്തോട്ടങ്ങളും പാർക്കുകളും ബദാം മരങ്ങളുടെ വെള്ളയും പിങ്ക് നിറത്തിലുള്ള പൂക്കളും കൊണ്ട് നിറഞ്ഞിരിക്കുകയാണ് ഇവിടം. ഈ മേഖലയിലെ ബദാം പൂക്കാലം ശ്രദ്ധേയമാണ്. പ്രാദേശിക കർഷകർ വരാനിരിക്കുന്ന വിളവെടുപ്പിനെക്കുറിച്ച് ശുഭാപ്തിവിശ്വാസം പുലർത്തുന്നുണ്ട്.
കർഷകർക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലൂടെയും കാർഷിക വ്യാപാരം വർധിപ്പിക്കുന്നതിലൂടെയും പ്രാദേശിക സമ്പദ്‌വ്യവസ്ഥയിൽ സുപ്രധാന പങ്ക് വഹിക്കുന്ന അൽ ബഹയിലെ ദീർഘകാല പാരമ്പര്യമാണ് ബദാം കൃഷി. അതിമനോഹരമായ ബദാം പൂക്കളും വിനോദസഞ്ചാരികളെ ആകർഷിക്കുന്നു.
അൽ ബഹയിലെ സരവത് പർവതനിരകളിലും ബൽജുരാഷി, അൽ മന്ദഖ്, ബാനി ഹസ്സൻ ഗവർണറേറ്റുകളിലും ബദാം മരങ്ങളുടെ കൃഷി വ്യാപകമാണ്. ഒരു ബദാം മരത്തിൽ നിന്ന് ഓരോ സീസണിലും അഞ്ച് മുതൽ ആറ് കിലോഗ്രാം വരെ വിളവ് ലഭിക്കും. പരിസ്ഥിതി, ജല, കാർഷിക മന്ത്രാലയ ശാഖ, നിക്ഷേപ അവസരങ്ങൾ പരിചയപ്പെടുത്തി വിജ്ഞാനപ്രദമായ ശിൽപശാലകളിലൂടെ കർഷകരുടെ വൈദഗ്ധ്യം വർധിപ്പിക്കുന്നതിലൂടെ ബദാം മരങ്ങളുടെ കൃഷി പ്രോത്സാഹിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.