വൻ ഓഫറുകളുമായി ദുബായിലെ യൂണിയൻ കോപ്
Mail This Article
ദുബായ് ∙ ജനുവരി മാസം പുതിയ എട്ട് പ്രൊമോഷനുകൾ അവതരിപ്പിച്ച് യൂണിയൻ കോപ്. തിരഞ്ഞെടുത്ത 2000 സാധനങ്ങൾക്ക് 50% വരെ കിഴിവ് ലഭിക്കും. അവശ്യ സാധനങ്ങൾ, ഭക്ഷ്യവസ്തുക്കൾ, ഹോം അപ്ലയൻസുകൾ, പേഴ്സണൽ കെയർ, ട്രാവൽ എസൻഷ്യൽസ്,മ ഞ്ഞുകാലത്തേക്ക് ആവശ്യമായ സാധനങ്ങൾ എന്നിവയ്ക്കാണ് ഇളവ്.
ദുബായിലെ എല്ലാ യൂണിയൻ കോപ് ബ്രാഞ്ചുകളിലും ഈ ഓഫറുകൾ ലഭ്യമാകും. ജനുവരി മാസം മുഴുവൻ ലഭ്യമായ ഈ ഓഫറുകളിൽ പ്രാദേശിക ഉൽപ്പന്നങ്ങളും രാജ്യാന്തര ഉൽപ്പന്നങ്ങളും വിലക്കിഴിവിൽ വാങ്ങാം. ന്യൂ ഇയർ ബിഗ് ഡീൽ, വീക്കെൻഡ് സൂപ്പർ സേവർ തുടങ്ങിയ പ്രൊമോഷനുകളും നടക്കുന്നുണ്ട്. ഇതിനൊപ്പം ഷ്രിംപ് ഫെസ്റ്റിവൽ, സിട്രസ് ഫെസ്റ്റിവൽ എന്നിവയും ആരംഭിക്കുന്നുണ്ട്.
എല്ലാ ആഴ്ച്ചയും പുതിയ ഡിസ്കൗണ്ടുകളും പ്രൊമോഷനുകളും ഓരോ പുതിയ വിഭാഗം ഉൽപ്പന്നങ്ങൾക്ക് ലഭ്യമാക്കും. ഇതിന് പുറമെ സ്മാർട്ട് ആപ്പിലൂടെയും പ്രൊമോഷനുകൾ ലഭിക്കും.