ബ്രേക്ക് തകരാർ; മണിക്കൂറുകളോളം യാത്രക്കാരുമായി റൺവേയിൽ കിടന്ന് എയർ ഇന്ത്യാ എക്സ്‌പ്രസ്
Mail This Article
×
അബുദാബി ∙ സാങ്കേതിക തകരാർ മൂലം സർവീസ് മുടങ്ങിയ അബുദാബി – കോഴിക്കോട് എയർ ഇന്ത്യാ എക്സ്‌പ്രസ് ഇന്നു പുലർച്ചെ യാത്രതിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഇന്നലെ പുലർച്ചെ കരിപ്പൂരിലേക്കു പോകേണ്ടിയിരുന്ന വിമാനമാണ് ബ്രേക്ക് തകരാർ മൂലം മണിക്കൂറുകളോളം യാത്രക്കാരുമായി റൺവേയിൽ കിടന്നത്. തകരാർ പരിഹരിക്കാൻ കഴിയാതെ വന്നതോടെ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി. സർവീസ് സമയം മാറ്റിയതോടെ ഇതേ വിമാനത്തിൽ മറ്റു സെക്ടറുകളിലേക്കു യാത്ര ചെയ്യേണ്ടിയിരുന്നവരുടെ യാത്രയും മുടങ്ങി.
English Summary:
Air India Express, which was Delayed, will Reach Karipur Today
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.