ദുബായ് മാർത്തോമ്മാ സൺഡേ സ്കൂൾ ജൂബിലി ആഘോഷത്തിന് സമാപനം
Mail This Article
ദുബായ് ∙ ആർക്കും വേണ്ടാത്തവരെ ചേർത്തു നിർത്തുന്ന യേശുവിന്റെ ഇടമാകണം ദേവാലയങ്ങളെന്ന് യുയാക്കിം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത. ദുബായ് മാർത്തോമ്മാ സൺഡേ സ്കൂൾ ഗോൾഡൻ ജൂബിലി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ദുബായ് മാർത്തോമ്മാ പള്ളിയുടെ നേതൃത്വത്തിൽ നാട്ടിൽ നിന്നെത്തിച്ച 9 ഭിന്നശേഷി വിദ്യാർഥികളുടെ കലാപരിപാടികളായിരുന്നു സമാപന സമ്മേളനത്തിലെ മുഖ്യാകർഷണം. മാവേലിക്കര ജ്യോതിസ് സ്പെഷൽ സ്കൂൾ വിദ്യാർഥികളാണ് കലാപരിപാടികൾ അവതരിപ്പിച്ചത്. ഈ വിദ്യാർഥികളുടെ ആദ്യ വിദേശ യാത്രയായിരുന്നു ഇത്.
വികാരി ജനറൽ റവ. ജോർജ് സക്കറിയ, ദുബായ് മാർത്തോമ്മാ പള്ളി വികാരി റവ. ജിജോ ടി. മുത്തേരി, ജ്യോതിസ് സ്പെഷ്യൽ സ്കൂൾ ഡയറക്ടർ റവ. വിനോദ് ഈശോ, റവ. ബിജി എം രാജു, റവ. ബിനോയ് ബേബി, റവ. ലിനു ജോർജ്, അലക്സാണ്ടർ, സുനിൽ വർഗീസ്, ടോളി എന്നിവർ പ്രസംഗിച്ചു.