ADVERTISEMENT

ദോഹ ∙ ദേശീയ കായിക ദിനത്തിൽ ഖത്തർ ഒളിംപിക് കമ്മിറ്റി പൊതുജനങ്ങൾക്കായി ഹാഫ് മാരത്തൺ സംഘടിപ്പിക്കുന്നു. 10 വയസ്സിന് മുകളിൽ പ്രായമുള്ള കുട്ടികൾ ഉൾപ്പെടെയുള്ളവർക്ക് പങ്കെടുക്കാം.

ദേശീയ കായിക ദിനമായ ഫെബ്രുവരി 11ന് ലുസെയ്ൽ ബൗളെവാർഡിൽ ആണ് മാരത്തൺ. ലുസെയ്ൽ ടവറിനും ലുസെയ്​ലിനും ഇടയിലായാണ് റേസ് നടക്കുക. രാവിലെ 6.30 മുതൽ 9.30 വരെയാണ് റേസ് നടക്കുന്നത്. 10,000 മുതൽ 2,000 റിയാൽ വരെയാണ് സമ്മാന തുകകൾ. 

.4 വിഭാഗങ്ങൾ
21 കിലോമീറ്ററിന്റെ ഹാഫ് മാരത്തൺ,  10 കിലോമീറ്റർ, 5 കിലോമീറ്റർ, 1 കിലോമീറ്റർ ഫൺ റൺ എന്നിങ്ങനെ 4 വിഭാഗങ്ങളിലായാണ് റേസ് നടക്കുന്നത്. ഫൺ റണ്ണിൽ പങ്കെടുക്കുന്ന കുട്ടികൾക്കൊപ്പം രക്ഷിതാക്കൾ ഉണ്ടായിരിക്കണം.

.ആർക്കൊക്കെ പങ്കെടുക്കാം
ഹാഫ് മാരത്തൺ, 10 കിലോമീറ്റർ റേസ് എന്നിവയിൽ  2007 ലോ അതിനുശേഷമോ ജനിച്ച 18നും 40നും ഇടയിൽ പ്രായമുള്ള പുരുഷന്മാർക്കും വനിതകൾക്കും പങ്കെടുക്കാം. 
5 കിലോമീറ്റർ റേസിൽ പങ്കെടുക്കുന്നവർ 2010 ലോ അതിനു ശേഷമോ ജനിച്ചവരായിരിക്കണം. 15 മുതൽ 40 വയസ്സ് വരെ പ്രായമുള്ളവർക്കാണ് അനുമതി.
1 കിലോമീറ്റർ ഫൺ റണ്ണിൽ‍ പങ്കെടുക്കുന്ന കുട്ടികൾ 2011 നും 2019നും ഇടയിൽ ജനിച്ചവരും 6 മുതൽ 14 വയസ്സ് വരെ പ്രായമുള്ളവരും ആയിരിക്കണം.

.എൻട്രി ഫീസ് നൽകണം
ഹാഫ് മാരത്തണിൽ പങ്കെടുക്കാൻ 125 റിയാൽ ആണ് എൻട്രി ഫീസ്, 10 കിലോമീറ്റർ റേസിന് 100 റിയാലും നൽകണം. 5 കിലോമീറ്റർ റേസിന് 75 റിയാലും 1 കിലോമീറ്റർ ഫൺ റണ്ണിന് 50 റിയാലുമാണ് ഫീസ്. കൂടുതൽവിവരങ്ങൾക്ക്
 https://my.raceresult.com/319603/info

English Summary:

Qatar Nationa Day : Half Marathon Will Conducted On 11th February And Registration Started

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com