ഹൃദയാഘാതം: മലയാളി ഒമാനിൽ അന്തരിച്ചു

Mail This Article
×
മസ്‌കത്ത്∙ കൊല്ലം സ്വദേശി സുഹാറിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. ഓച്ചിറ, തെക്കേ കൊച്ചുമുറി നിസാറുദ്ധീന്‍ (58) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥത തോന്നിയതിനെ തുടർന്ന് ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല. അല്‍ തായില്‍ ഗ്രൂപ്പിന്റെ സുഹാര്‍ ഡിവിഷനിലാണ് ജോലി ചെയ്തിരുന്നത്.
പിതാവ്: അബ്ദുറഹ്മാന്‍ കുഞ്ഞു. മാതാവ്: ഖദീജ ബീവി. ഭാര്യ: ഷീജ. മകള്‍: ഷെറീന. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞ്, അബ്ദുല്‍ നാസര്‍, റംല, ആസാദ് കുഞ്ഞ്, ജമീല, ഫാത്തിമ. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഞായറാഴ്ച രാത്രി തിരുവനന്തപുരത്തേക്കുള്ള വിമാനത്തില്‍ കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.
English Summary:
Keralite dies of heart attack in Oman
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.