ADVERTISEMENT

ദുബായ് ∙ ഓർമ ദുബായ് ഫെബ്രുവരി 15, 16 തീയതികളിൽ നടത്തുന്ന സാഹിത്യോത്സവത്തിന് മുന്നോടിയായി സ്വാഗത സംഘ രൂപീകരണവും സഫ്ദർ ഹാഷ്മി അനുസ്മരണവും നടത്തി. 

നാടകം എന്ന ശക്തമായ മാധ്യമം ഉപയോഗിച്ച് സമൂഹത്തിലെ അനീതികൾക്കെതിരെ സംവദിച്ച പ്രതിഭാശാലിയായിരുന്നു സഫ്‌ദർ ഹഷ്മി എന്ന് യോഗം അനുസ്മരിച്ചു. നാടകം കൂടുതൽ ‌വളരുകയാണെന്ന് സംവിധായകൻ എമിൽ മാധവി പറഞ്ഞു.  കേരളത്തിന്റെ നവോത്ഥാന മുന്നേറ്റങ്ങളെ പിറകിലേക്ക് നടത്തുവാനുള്ള ബോധപൂർവമായ ശ്രമങ്ങൾ നടക്കുന്നുവെന്ന് സഫ്ദർ അനുസ്മരണ പ്രഭാഷണം നടത്തി ബഷീർ തിക്കോടി പറഞ്ഞു. ഇർഫാൻ സഫ്ദർ ഹാഷ്മി അനുസ്മരണ സന്ദേശം വായിച്ചു . സ്വാഗതസംഘ രൂപീകരണ യോഗം നോർക്ക ഡയറക്ടർ ഒ.വി. മുസ്തഫ ഉദ്‌ഘാടനം ചെയ്തു. 

English Summary:

Orma Remenbers Safdar Hashmi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com