കാഴ്ചയില്ലാത്തവർക്ക് ഫുട്ബോൾ അനുഭവം വർധിപ്പിക്കാനുള്ള വേദിയായി സ്പാനിഷ് സൂപ്പർ കപ്പ്

Mail This Article
×
ജിദ്ദ ∙ കാഴ്ച വൈകല്യമുള്ള വ്യക്തികൾക്ക് ഫുട്ബോൾ അനുഭവം വർധിപ്പിക്കുന്നതിനുള്ള വേദിയായി ജിദ്ദയിൽ നടന്ന സ്പാനിഷ് സൂപ്പർ കപ്പ്. കാഴ്ച വൈകല്യമുള്ള ആരാധകർക്ക് തത്സമയം ബോൾ ചലനം ട്രാക്ക് ചെയ്യുന്ന സ്പർശന സൂചകങ്ങൾ അധികൃതർ ഒരുക്കി. സമഗ്രമായ ഓഡിയോ വിവരണങ്ങളിലൂടെ മത്സരങ്ങളുടെ തത്സമയവും വിശദവുമായ കമന്ററി അറിയാൻ കഴിഞ്ഞു.
കാഴ്ച വൈകല്യമുള്ള ആരാധകർക്കും അവരുടെ കൂട്ടാളികൾക്കും സൗജന്യ ടിക്കറ്റുകളും നിയുക്ത ഇരിപ്പിടങ്ങളും കായിക മന്ത്രാലയം നൽകി. അവർക്ക് പരിപാടിയുടെ അന്തരീക്ഷവും ആവേശവും പൂർണമായി ആസ്വദിക്കാൻ കഴിയുമെന്ന് ഉറപ്പാക്കി. ഈ സംരംഭം വരും വർഷങ്ങളിൽ പ്രധാന രാജ്യാന്തര ഫുട്ബോൾ ടൂർണമെന്റുകൾക്ക് ആതിഥേയത്വം വഹിക്കാനുള്ള രാജ്യത്തിന്റെ കാഴ്ചപ്പാടുമായി ഒത്തുചേരുന്നുതാണ്.
English Summary:
Spanish Super Cup provides a platform to enhance the football experience for the visually impaired
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.