ADVERTISEMENT

ജിദ്ദ ∙ ജിദ്ദയിലെ അൽ ഫൈഹയിലുള്ള ഡോ. സുലൈമാൻ അൽ ഹബീബ് ആശുപത്രിയിൽ കാൻസർ ട്യൂമർ ഉള്ള വൻകുടലിന്റെ ഒരു ഭാഗം വിജയകരമായി നീക്കം ചെയ്തു. സർജിക്കൽ എൻഡോസ്കോപ്പ് ഉപയോഗിച്ചാണ് ഓപ്പറേഷൻ നടത്തിയതെന്ന് വൻകുടൽ ശസ്ത്രക്രിയ, വിഭാഗം കൺസൾട്ടന്റ് ജനറൽ സർജറി മെഡിക്കൽ ടീം മേധാവിയുമായ ഡോ. ഖാലിദ് അൽ റസിനി പറഞ്ഞു.

രോഗിക്ക് ആദ്യം വയറിന്റെ വലതുഭാഗത്ത് വേദന അനുഭവപ്പെട്ടു. വ്യക്തമായ കാരണമില്ലാതെ ശരീരഭാരം കുറയാൻ തുടങ്ങി തുടർന്ന് അദ്ദേഹത്തിന് രക്തസ്രാവം ഉണ്ടാകുകയായിരുന്നു.  ഇത്തരം ശസ്ത്രക്രിയ നടത്തുന്നത് മറ്റ് സാങ്കേതിക വിദ്യകളിൽ നിന്ന് വ്യത്യസ്തമാണ്. ഇത് വേദനസംഹാരികളുടെ ഉപയോഗം കുറയ്ക്കുകയും മലവിസർജ്ജനം ത്വരിതപ്പെടുത്തുകയും മുറിവ് കുറയ്ക്കുകയും ചെയ്യുന്നു.

English Summary:

Surgeons at Dr. Sulaiman Al Habib Hospital removed the cancerous part of the colon

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com