സമ്പത്ത് വാരിക്കൂട്ടി വ്യവസായി, യുഎഇയിൽ ശമ്പള വർധന, യുവതിയെ കൊലപ്പെടുത്തി പ്രതിശ്രുത വരൻ; അറിയാം 7 രാജ്യാന്തര വാർത്തകൾ
Mail This Article
സമ്പത്ത് വാരിക്കൂട്ടി യുഎഇ വ്യവസായി; മൊത്തം ആസ്തി 906 കോടി ഡോളർ, കഴിഞ്ഞ വര്‍ഷം മാത്രം 240 കോടി ഡോളർ വളര്‍ച്ച
ജിദ്ദ ∙ അറബ് ലോകത്ത് കഴിഞ്ഞ വർഷം സമ്പത്തിൽ ഏറ്റവും കൂടുതൽ വർധനവുണ്ടായത് യുഎഇ വ്യവസായി അബ്ദുല്ല അല്‍ഗുറൈറിന്. അറബ് ബില്യനയറായ ഗുലൈലിന് കഴിഞ്ഞ വര്‍ഷം 36 ശതമാനം വളർച്ചയുണ്ടായി. അബ്ദുല്ല അല്‍ഗുറൈരിന്റെ സമ്പത്തില്‍ 240 കോടി ഡോളറിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
യുഎഇയിൽ ഈ വർഷം ശമ്പള വർധന; പ്രതീക്ഷയോടെ പ്രവാസികൾ
അബുദാബി ∙ യുഎഇയിൽ ഈ വർഷം ശമ്പള വർധന ഉണ്ടായേക്കുമെന്ന് സർവേ. എല്ലാ വിഭാഗങ്ങളിലും കുറഞ്ഞത് 4 ശതമാനമെങ്കിലും ശമ്പള വർധനയാണ് വിവിധ രാജ്യാന്തര സർവേകൾ പ്രവചിക്കുന്നത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
പ്രവാസികളെ വലച്ച് അബുദാബിയിലെ വാടക വർധന: സൗകര്യങ്ങൾ കൂടുന്നില്ല; അറ്റകുറ്റപ്പണിയുമില്ല
അബുദാബി ∙ തലസ്ഥാന നഗരിയിലെ വാടക വർധനയിൽ വലഞ്ഞ് പ്രവാസി കുടുംബങ്ങൾ. ഇതോടെ, ദുബായ് മാതൃകയിൽ പഴയ കെട്ടിടങ്ങൾക്ക് വാടക വർധിപ്പിക്കുന്നത് നിയന്ത്രിക്കണമെന്നും ആവശ്യം ഉയർന്നു. കുറഞ്ഞ നിരക്കിൽ താമസസ്ഥലം കിട്ടാനില്ല. ഉള്ളവയ്ക്ക് പൊള്ളുന്ന നിരക്കും. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
പാപ്പുവ ന്യൂഗിനിയിൽ നരഭോജനം?; ഞെട്ടിച്ച് ചിത്രങ്ങൾ
പോർട്ട് മോർസ്ബി ∙ വില്ലും അമ്പും ധരിച്ച പുരുഷന്മാരുടെ സംഘം വികൃതമാക്കിയ ശരീരഭാഗങ്ങൾ പൊക്കിപ്പിടിച്ചിരിക്കുന്ന പാപ്പുവ ന്യൂഗിനിയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൻ പ്രതിഷേധത്തിന് കാരണമായി. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
ഓസ്ട്രേലിയയിൽ ബൈക്കപകടം: മലയാളി മരിച്ചു
തീക്കോയി ∙ ഓസ്‌ട്രേലിയയിലെ പെർത്തിൽ കാറും ബൈക്കും കൂട്ടിയിടിച്ചു തീക്കോയി പനയ്ക്കക്കുഴിയിൽ ആഷിൽ (24) മരിച്ചു. ഡിസംബർ 22നു രാത്രിയിൽ ആഷിലിന്റെ വീടിനു സമീപമായിരുന്നു അപകടം. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
വിവാഹാഭ്യർഥനയ്ക്ക് പിന്നാലെ പ്രതിശ്രുത വധുവിനെ കുത്തിക്കൊലപ്പെടുത്തി
ന്യൂജഴ്‌സി∙ സമൂഹമാധ്യമങ്ങളിൽ പ്രതിശ്രുത വധുവിനോട് വിവാഹാഭ്യർഥന നടത്തുന്ന വിഡിയോ ദൃശ്യങ്ങൾ പങ്കുവച്ചതിന്‍റെ തൊട്ടടുത്ത ദിവസം യുവതിയെ പ്രതിശ്രുത വരൻ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ട്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..
വിമാനത്തിൽ മദ്യപിച്ചു ബഹളം; പൈലറ്റിന്റെ പരാതിയിൽ മലയാളി അറസ്റ്റിൽ
നെടുമ്പാശേരി ∙ വിമാനത്തിൽ മദ്യപിച്ചു ബഹളമുണ്ടാക്കിയ യാത്രക്കാരൻ പിടിയിൽ. ഇന്നലെ എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ദോഹയിൽ നിന്നെത്തിയ തൃശൂർ സ്വദേശി സൂരജ് ആണു പിടിയിലായത്. കൂടുതൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ..