ADVERTISEMENT

ദോഹ∙ ഖത്തറിൽ മൂടൽമഞ്ഞ് കനക്കുന്ന സാഹചര്യത്തിൽ വാഹനം ഓടിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. ആഭ്യന്തര മന്ത്രാലയമാണ് ജാഗ്രതാ നിർദേശം നൽകിയിരിക്കുന്നത്. സുരക്ഷാ നിർദേശങ്ങൾ സാമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്.

മൂടൽമഞ്ഞുള്ളപ്പോൾ അമിത വേഗം, ഓവർ ടേക്കിങ്, പാത മാറൽ എന്നിവ ഒഴിവാക്കണം. തിരിയുന്നതിനും ലൈൻ മാറുന്നതിനും മുൻപ് ലൈറ്റിട്ട് പിറകിൽ വരുന്ന വാഹനത്തിന് സിഗ്നൽ നൽകണം. ദൂരക്കാഴ്ച മെച്ചപ്പെടുത്താൻ മുൻവശത്തെയും റിയർ വിൻഡ്ഷീൽഡ് വൈപ്പറുകളും ഉപയോഗിക്കണം. മുൻപിലൂടെ കടന്നുപോകുന്ന വാഹനവുമായി സുരക്ഷിത അകലം പാലിക്കണം. റോഡിൽ നിന്ന് ശ്രദ്ധ തിരിക്കാതെ വേണം വാഹനം ഓടിക്കാൻ.

വാഹനം പൂർണമായും നിർത്തുമ്പോൾ മാത്രമേ ഹസാർഡ് ലൈറ്റുകൾ ഉപയോഗിക്കാവൂ. ദൂരക്കാഴ്ച കുറഞ്ഞാൽ റോഡിന്റെ വലതുവശം ചേർന്ന് വേണം വാഹനം ഓടിക്കാൻ. ദൂരക്കാഴ്ച പൂർണമായും ഇല്ലാതായാൽ മറ്റ് ഡ്രൈവർമാർക്ക് മുന്നറിയിപ്പ് നൽകാൻ ഹസാർഡ് ലൈറ്റുകൾ ഇടണം.

English Summary:

Fog in Qatar: A Guide to Safe Driving in the Traffic

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com