ADVERTISEMENT

മനാമ∙ 18 രാജ്യങ്ങളിലെ വിദ്യാർഥികൾ പഠിക്കുന്ന ബഹ്‌റൈനിലെ ഏറ്റവും വലിയ സ്കൂളായ ഇന്ത്യൻ സ്കൂൾ ഈ വർഷം അതിന്‍റെ എഴുപത്തഞ്ചാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങുന്നു. ആഘോഷങ്ങളുടെ ഭാഗമായി സ്കൂളിന്‍റെ സമ്പന്നമായ ചരിത്രം, നേട്ടങ്ങൾ, സാമൂഹ്യ പ്രതിബദ്ധത തുടങ്ങിയവ വിളിച്ചോതുന്ന നിരവധി പരിപാടികൾ നടക്കും. പരിപാടിയുടെ ഉദ്ഘാടന ചടങ്ങ് ജനുവരി 23ന് സ്കൂളിന്‍റെ ഇസ ടൗൺ ക്യാംപസിൽ നടക്കും.

വർഷം മുഴുവനും വൈവിധ്യമാർന്ന മത്സരങ്ങൾ, ശില്പശാലകൾ, സാംസ്കാരിക പരിപാടികൾ എന്നിവയുൾപ്പെടെ നിരവധി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമുള്ള വിദ്യാർഥികളും 18 രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളും ഇന്ത്യൻ സ്കൂളിൽ പഠിക്കുന്നു. ആഘോഷങ്ങളുടെ ഭാഗമായി രാജ്യത്തിന്‍റെ സാംസ്കാരിക വൈവിധ്യത്തെ പ്രതിഫലിപ്പിക്കുന്ന വിവിധ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാരൂപങ്ങൾ വിദ്യാർഥികൾ പ്രദർശിപ്പിക്കുമെന്ന് ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് പറഞ്ഞു.

indian-school-bahrain-platinum-jubilee-celebrations-will-be-held-on-january-1

ആഘോഷങ്ങളുടെ പ്രധാന ആകർഷണങ്ങളിലൊന്ന് ആലേഖ് പെയിന്‍റിങ് മത്സരമായിരിക്കും. ഇത് ഇസ ടൗൺ ക്യാംപസിൽ നടക്കും. ഗൾഫിലുടനീളമുള്ള 75 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികൾ അവരുടെ കലാപരമായ കഴിവുകൾ പ്രദർശിപ്പിക്കും. കൂടാതെ, പോസ്റ്റർ ഡിസൈൻ, സർഗ്ഗാത്മക എഴുത്ത് മത്സരങ്ങൾ എന്നിവയുൾപ്പെടെ വിദ്യാർഥികളുടെ കലാപരമായ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള വർക്ക്ഷോപ്പുകൾ സംഘടിപ്പിക്കും.

indian-school-bahrain-platinum-jubilee-celebrations-will-be-held-on-january-2

വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും പുതിയ പ്രവണതകളും വികസനങ്ങളും ചർച്ച ചെയ്യുന്നതിനായി വിദ്യാഭ്യാസ കോൺക്ലേവ് പ്രമുഖ അധ്യാപകരെയും വിദഗ്ധരെയും ഒരുമിച്ചു കൊണ്ടുവരും. ക്വിസ് മത്സരങ്ങൾ, വിദ്യാർഥികൾക്കും അധ്യാപകർക്കും രക്ഷിതാക്കൾക്കും വേണ്ടിയുള്ള ഇന്‍റർ സ്കൂൾ മത്സരങ്ങൾ, ടീം വർക്ക് വളർത്തുന്നതിനും മാതാപിതാക്കളുടെ സജീവ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള കമ്മ്യൂണിറ്റി സ്പോർട്സ് ഇവന്‍റുകൾ എന്നിവയാണ് മറ്റ് പരിപാടികൾ.

ഭാഷകളുടെയും സംസ്കാരങ്ങളുടെയും വൈവിധ്യം ആഘോഷിക്കുന്നതിനായി 75 ഭാഷകളിൽ നിന്നുള്ള ഒരു പുസ്തക പ്രദർശനവും സാഹിത്യോത്സവവും ആസൂത്രണം ചെയ്തിട്ടുണ്ട്. ഈ വർഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന കാഴ്ചകളിലൊന്ന് നാഷനൽ സ്റ്റേഡിയത്തിൽ നടക്കുന്ന റെക്കോർഡ് നൃത്ത പ്രകടനമായിരിക്കും. ഇന്ത്യയുടെ സാംസ്കാരിക പൈതൃകത്തെ പ്രതിനിധീകരിക്കുന്ന 75 വ്യത്യസ്ത നൃത്തരൂപങ്ങൾ വിദ്യാർഥികൾ അവതരിപ്പിക്കും. സ്കൂളും അതിന്‍റെ പൂർവ്വ വിദ്യാർഥികളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ഒരു ആഗോള പൂർവ്വ വിദ്യാർഥി സംഗമം സംഘടിപ്പിക്കും.

മുൻ ചെയർമാൻ പ്രിൻസ് എസ്. നടരാജന്‍റെ നേതൃത്വത്തിലുള്ള പ്ലാറ്റിനം ജൂബിലി സംഘാടക സമിതിയും വ്യവസായ പ്രമുഖനും കമ്മ്യൂണിറ്റി നേതാവുമായ മുഹമ്മദ് ഹുസൈൻ മാലിമിന്‍റെ നേതൃത്വത്തിലുള്ള രക്ഷാധികാരി സമിതിയും സ്കൂളിന്‍റെ വാർഷിക ആഘോഷങ്ങളുടെ വിജയം ഉറപ്പാക്കാൻ സ്കൂൾ ടീമുമായി ഒരുമിച്ചു സഹകരിക്കും. മുഴുവൻ സമൂഹത്തെയും ആഘോഷങ്ങളിൽ ഉൾപ്പെടുത്തി ഒരു സാംസ്കാരിക മേളയും സ്കൂൾ സംഘടിപ്പിക്കുമെന്ന് പ്ലാറ്റിനം ജൂബിലി സംഘാടക സമിതി കൺവീനർ പ്രിൻസ് എസ്. നടരാജൻ പറഞ്ഞു.

സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ്, സംഘാടക സമിതി കൺവീനർ പ്രിൻസ് എസ്. നടരാജൻ, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, ഫിനാൻസ് ആൻഡ് ഐടി അംഗം ബോണി ജോസഫ്, ട്രാൻസ്പോർട്ട് അംഗം മുഹമ്മദ് നയാസ് ഉല്ല, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ വിങ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ ആൻഡ് അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മുൻ സെക്രട്ടറി സജി ആന്‍റണി, വിപിൻ കുമാർ, ഷാഫി പാറക്കട്ട എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു

English Summary:

Indian School Bahrain Platinum Jubilee Celebrations will be held on January 23

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com