കല ആർട്ട് കുവൈത്ത് 'നിറം 2024' ചിത്രരചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

Mail This Article
കുവൈത്ത് സിറ്റി∙ കല(ആർട്ട്) കുവൈത്ത് സംഘടിപ്പിച്ച 'നിറം 2024' ചിത്രരചന മത്സര വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ഖൈത്താൻ ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂളിൽ നടന്ന ചടങ്ങ് കുവൈത്ത് കിഡ്നി ട്രാൻസ്പ്ലാന്‍റേഷൻ സൊസൈറ്റി പ്രസിഡന്‍റ് ഡോ. മുസ്തഫ അൽ-മൊസാവി ഉദ്ഘാടനം ചെയ്തു.

അനീഷ് വർഗീസ് സ്വാഗതം പറഞ്ഞ ചടങ്ങിൽ ശിവകുമാർ പി.കെ. അധ്യക്ഷത വഹിച്ചു. രാകേഷ് പി.ഡി. പ്രോഗ്രാം റിപ്പോർട്ടും ശശികൃഷ്ണൻ മൂല്യനിർണയ വിശകലനവും നടത്തി.ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ ചെയർമാൻ ഷെയ്ഖ് അബ്ദുൽ റഹ്മാൻ, ജഗത് കിഷോർ, നിറം കോ-ഓർഡിനേറ്റർ മുകേഷ് വി.പി., ഡോ. ഫരീദ എന്നിവർ പ്രസംഗിച്ചു. സിസിത ഗിരീഷ് നന്ദി പറഞ്ഞു.

ശശികൃഷ്ണൻ, സുനിൽ കുളനട, ഹരി ചെങ്ങന്നൂർ, രാജീവ് കുമാർ, മുകുന്ദൻ പളനിമല എന്നിവരെ ആദരിച്ചു. സോവനീർ പ്രകാശനം ഹബീബ് നിർവഹിച്ചു. കല സ്ഥാപകാംഗങ്ങളായ ഹസ്സൻ കോയ, ജോണി കുമാർ എന്നിവരെയും ആദരിച്ചു.ജവഹർലാൽ നെഹ്റുവിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് നടത്തിയ മത്സര വിജയികൾക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.


വിജയികൾ:
ഓവറോൾ ചാംപ്യൻഷിപ്പ്: ഒന്നാം സ്ഥാനം - ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (ഖൈത്താൻ), രണ്ടാം സ്ഥാനം - ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ (സാൽമിയ), മൂന്നാം സ്ഥാനം - ഭാരതീയ വിദ്യാഭവൻ (ഐഎസ് - അബ്ബാസിയ).

സി. ഭാസ്കരൻ മെമ്മോറിയൽ ട്രോഫി: ഇന്ത്യൻ കമ്മ്യൂണിറ്റി സ്കൂൾ, ഖൈത്താൻ.

ചിത്രരചന: ഒന്നാം സമ്മാനം - ആഷ്ക യശ്പാൽ, അനിക മുരത്തുവിളാകത്ത്, ഡിംപിൾ കാത്രി, ഗൗരി കൃഷ്ണ ജിനു, ഒനേഗ വില്യം. രണ്ടാം സമ്മാനം - സായിദ് ഇബ്രാഹിം ഷാജി, മോഴിശികരൻ ദിനകരൻ, ഷർവാണി രോഹിത് പഞ്ചൽ, ആയിഷ മിധ, കാവ്യ അശുതോഷ് പഞ്ചൽ, ടിയാര ഡിക്രൂസ്, ജെസീക്ക മേരി ഡയസ്, ജലാലുദ്ദീൻ അക്ബർ. മൂന്നാം സമ്മാനം - പ്രാർത്ഥന നീരജ് പിള്ള, എൽസ റോസ് സെബാസ്റ്റ്യൻ, അദ്വിക് പ്രദീപ്കുമാർ, ധ്യാൻ കൃഷ്ണ, സച്ചിൻ കോലാഞ്ചി, ഡാനിയൽ സഞ്ജു പോൾ, കെസിയ തോമസ്, അക്ഷയ് രാജേഷ്, ഏഞ്ചല അനിൽസൺ.
ഓപ്പൺ ക്യാൻവാസ് പെയിന്‍റിങ്: ഒന്നാം സ്ഥാനം - അന്വേഷ ബിശ്വാസ്, രണ്ടാം സ്ഥാനം - മിഷിദ മനാഫ്, മൂന്നാം സ്ഥാനം - ദീപ പ്രവീൺ കുമാർ.
സമ്മാനാർഹർക്കെല്ലാം സർട്ടിഫിക്കറ്റും മെഡലും മെമെന്‍റോയും നൽകി. ഒന്നാം സമ്മാനാർഹർക്ക് സ്വർണനാണയവും നൽകി. അനീച്ച, നമിത എന്നിവർ കോംപിയറിങ് നിർവഹിച്ചു.