ഷാർജയിൽ ആഢംബര വാഹനത്തിൽ ഡ്രൈവിങ് പഠിക്കാം; പ്രീമിയം സർവീസ് ഷാർജ പൊലീസിന് കീഴിലുള്ള ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ

Mail This Article
×
ഷാർജ ∙ ആഢംബര കാറുകളിൽ ഡ്രൈവിങ് പരിശീലനത്തിന് ഷാർജ നിവാസികൾക്ക് അവസരം. ഷാർജ പൊലീസിനു കീഴിലുള്ള ഡ്രൈവിങ് ഇൻസ്റ്റിറ്റ്യൂട്ടിലാണ് പ്രീമിയം സർവീസ് ആരംഭിച്ചത്.
ഉപഭോക്താക്കൾക്ക് നിലവാരമുള്ള സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഷാർജ പൊലീസിലെ ഡ്രൈവർ ലൈസൻസിങ് ആൻഡ് വെഹിക്കിൾ ഡയറക്ടർ കേണൽ ഖാലിദ് മുഹമ്മദ് അൽകായ് പറഞ്ഞു. വിദഗ്ധരായ പരിശീലകരാണ് ഡ്രൈവിങ് പഠിപ്പിക്കുക.
ഇതിനു പുറമേ പ്ലാറ്റിനം ലീഡർഷിപ് കോഴ്സ്, ഗോൾഡൻ ലീഡർഷിപ് കോഴ്സ്, സിൽവർ ലീഡർഷിപ് കോഴ്സ്, വനിതകൾക്കായുള്ള ഗോൾഡൻ ലീഡർഷിപ് കോഴ്സ് എന്നീ കോഴ്സുകളും ആരംഭിച്ചു.
English Summary:
Sharjah Police Launches Luxury Vehicle Driving Education Service
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.