ADVERTISEMENT

ദോഹ ∙ ഖത്തർ കേരള ഇസ്‌ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിങ് ഖത്തർ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് നടത്തിവരുന്ന വിവിധ കായികമത്സരങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഇൻജാസ് ഫുട്ബോൾ ടൂർണമെന്റിൽ വൈറ്റ് ആർമിയെ എതിരില്ലാത്ത 1 ഗോളിന്   പരാജയപ്പെടുത്തി ബ്ലൂ ലെജൻഡ്സ് ചാംപ്യന്മാരായി. കളിയുടെ അവസാന നിമിഷത്തിൽ അബ്ദുൽ മജീദ് നേടിയ ഏക ഗോളിലാണ് ബ്ലൂ ലെജൻഡ്സ് ചാംപ്യ ന്മരായത്.

നേരത്തെ റെഡ് വാരിയേഴ്സും യെലോ സ്ട്രൈക്കേഴ്സും തമ്മിൽ നടന്ന ആവേശകരമായ ലൂസേഴ്സ് ഫൈനൽ 1-1 ന് സമനിലയിൽ അവസാനിച്ച് ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടിൽ റെഡ് വാരിയേഴ്സിനെ പരാജയപ്പെടുത്തി യെലോ സ്‌ട്രൈക്കേഴ്‌സ് മൂന്നാം സ്ഥാനക്കാരായി.

ബ്ലൂ ലെജൻഡ്‌സിലെ നഫാഹ് അബ്ദുല്ല  ടൂർണമെന്റിലെ ടോപ് സ്‌കോറർ ആയപ്പോൾ മികച്ച കളിക്കാരനായി വൈറ്റ് ആർമിയിലെ മഹ്മൂദിനെയും  എമർജിങ് പ്ലെയറായി അമാൻ അബ്ദുൽ ഹകീമിനെയും മികച്ച ഗോളിയായി റെഡ് വാരിയേഴ്സിന്റെ അൻസാർ അൻവറലിയെയും തിരഞ്ഞെടുത്തു.

ജൂനിയേർസ് ഫുട്ബോളിൽ യെലോ സ്‌ട്രൈക്കേഴ്‌സ് ചാംപ്യന്മാരായപ്പോൾ റണ്ണേഴ്‌സ് ആപ്പായി വൈറ്റ് ആർമിയും, ബ്ലൂ ലെജൻഡ്സ് മൂന്നാം സ്ഥാനക്കാരായും മാറി. സബ്‌ജൂനിയർ തലത്തിൽ ബ്ലൂ ലെജൻഡ്സ് ചാംപ്യന്മാരായും വൈറ്റ് ആർമി രണ്ടാം സ്ഥാനത്തും യെൽലോ സ്‌ട്രൈക്കേഴ്‌സ് മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു.

വിജയികൾക്കുള്ള മെഡലുകളുടെയും ട്രോഫികളുടെയും  വിതരണം  ഡോ : മുഹമ്മദ്, ഡോ:  ജാസിർ,  ആഷിഖ് നിയാസ് കാവുങ്ങൽ, അബൂബക്കർ ബാലുശ്ശേരി, മുജീബ് റഹിമാൻ മിശ്കാത്തി, സ്വലാഹുദ്ധീൻ സലാഹി, ഖാലിദ് കാട്ടുപാറ, ഉമർ സ്വലാഹി എന്നിവർ നിർവഹിച്ചു, മുഹമ്മദലി മൂടാടി, അബ്ദുൽ ഹക്കീം പിലാത്തറ, ഷഹാൻ വി കെ, സെലു അബൂബക്കർ, മുഹമ്മദ് ഫബിൽ എന്നിവർ സംബന്ധിച്ചു.

English Summary:

Blue Legends champions in Injas Football Tournament

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com