സഞ്ചാരികൾ പർവതത്തിൽ കുടുങ്ങി; ഹെലികോപ്ടറിലെത്തി രക്ഷിച്ച് ദുബായ് പൊലീസ്

Mail This Article
×
ദുബായ് ∙ ഹത്ത മലനിരകളിൽ കുടുങ്ങിയ 5 വിനോദ സഞ്ചാരികളെ ദുബായ് പൊലീസ് ഹെലികോപ്ടറിൽ രക്ഷപ്പെടുത്തി. എയർ ആംബുലൻസ് ഉദ്യോഗസ്ഥരും പൈലറ്റുമാരും ദുബായ് പൊലീസ് എയർ വിങ്ങിലെ നാവിഗേറ്ററും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പാരാമെഡിക്കൽ ജീവനക്കാരെ പർവതത്തിൽ ഇറക്കി സഞ്ചാരികരുടെ ആരോഗ്യനില ഉറപ്പാക്കിയ ശേഷമാണ് ഹെലിപോക്ടറിൽ സുരക്ഷിതസ്ഥാനങ്ങളിലേക്കു മാറ്റിയത്.
സഹായ അഭ്യർഥന ലഭിച്ച ഉടൻ ദ്രുതകർമസേനാംഗങ്ങളെ പ്രദേശത്തെത്തിച്ച് സഞ്ചാരികളുമായി ആശയവിനിമയം നടത്തി. വെല്ലുവിളി നിറഞ്ഞ പ്രദേശത്ത് ഹെലികോപ്റ്റർ ലാൻഡിങിന് പറ്റിയ ഇടം കണ്ടെത്തിയായിരുന്നു രക്ഷാപ്രവർത്തനം. അടിയന്തര ഘട്ടങ്ങളിൽ 999 എന്ന നമ്പറിൽ വിളിച്ചോ ദുബായ് പൊലീസ് ആപ്പിലെ എസ്ഒഎസ് സേവനം ഉപയോഗിച്ചോ സഹായം തേടാം.
English Summary:
Dubai Police rescued Five stranded hikers in Hatta mountains
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.