ADVERTISEMENT

റിയാദ്∙ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച കേളി കലാസാംസ്കാരിക വേദി സുലൈ ഏരിയ രക്ഷാധികാരി സമിതി അംഗം ബലരാമൻ മാരിമുത്തുവിന്‍റെ വിയോഗത്തിൽ കേളി സുലൈ രക്ഷാധികാരി സമിതി അനുശോചന യോഗം സംഘടിപ്പിച്ചു. സുലൈ ബിലാദി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഏരിയ രക്ഷാധികാരി സെക്രട്ടറി അനിരുദ്ധൻ കീച്ചേരി അധ്യക്ഷത വഹിച്ചു. സുലൈ ഏരിയ സെക്രട്ടറി ഹാഷിം കുന്നത്തറ അനുശോചന കുറിപ്പ് അവതരിപ്പിച്ചു.

കേളിയുടെ അംഗം എന്ന നിലയിൽ കഴിഞ്ഞ 10 വർഷത്തിലേറെയായി പ്രവർത്തിക്കുന്ന ബലരാമൻ ഏരിയാ പരിധിയിൽ മാതൃകാപരമായ പ്രവർത്തനമാണ് നടത്തിയിരുന്നത്. പ്രവാസത്തിന് മുമ്പ് കോഴിക്കോട് ഫാറൂക്ക് കോളേജ് പ്രദേശത്തെ പുരോഗമന പ്രസ്ഥാനത്തിലെ വിദ്യാർഥികൾക്ക് ആശ്രയമായിരുന്നു ബലരാമന്‍റെ സ്ഥാപനമെന്ന് അനുശോചനം രേഖപ്പെടുത്തിയവർ പങ്കുവെച്ചു.

24 വർഷത്തെ കേളി ചരിത്രത്തിൽ ഏരിയാ ട്രഷറർ ചുമതലയിലിരിക്കെ മരണമടയുന്ന ആദ്യത്തെ അംഗമാണ് ബലരാമൻ. കേളി 24-ാം വാർഷിക ദിനമായ കേളിദിനം 2025- ന്‍റെ  വേദിയിൽ ഹാസ്യവില്ല് കലാമേളയിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച് കാണികളുടെ നിറഞ്ഞ കയ്യടി വാങ്ങി വേദി വിട്ടിറങ്ങിയ ബലരാമൻ അടുത്ത ദിവസം ഹൃദയസ്തംഭനം വരികയും ശസ്ത്രക്രിയ നടന്നതിന്‍റെ അടുത്ത ദിവസം മരണത്തിന് കീഴടങ്ങുകയുമായിരുന്നു. ജനുവരി 26ന് മകളുടെ വിവാഹനിശ്ചയത്തിനായി നാട്ടിൽ പോകാനുള്ള ഒരുക്കങ്ങൾക്കിടയിലാണ് ആകസ്മിക സംഭവം.

കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ്, രക്ഷാധികാരി സമിതി അംഗങ്ങളായ സുരേന്ദ്രൻ കൂട്ടായ്, ഷമീർ കുന്നുമ്മൽ, ഫിറോഷ് തയ്യിൽ, കേളി പ്രസിഡന്‍റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി, കേളി കുടുംബ വേദി സെക്രട്ടറി സീബാ കൂവോട്, കേളി വൈസ് പ്രസിഡന്‍റുമാരായ രജീഷ് പിണറായി, ഗഫൂർ ആനമങ്ങാട്, ജോയിന്‍റ് സെക്രട്ടറിമാരായ സുനിൽ കുമാർ, മധു ബാലുശ്ശേരി, സെക്രട്ടറിയേറ്റ് അംഗം കാഹിം ചേളാരി, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ജോഷി പെരിഞ്ഞനം, ജവാദ് പരിയാട്ട്, സതീഷ് കുമാർ വളവിൽ, റഫീഖ് പാലത്ത്, ബൈജു ബാലചന്ദ്രൻ, ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ, കേളി കേന്ദ്ര കമ്മറ്റി അംഗങ്ങൾ, സുലൈ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയാ കമ്മറ്റി അംഗങ്ങൾ, യൂണിറ്റ് സെക്രട്ടറിമാർ, വിവിധ യൂണിറ്റ് അംഗങ്ങൾ എന്നിവർ അനുശോചനം രേഖപ്പെടുത്തി.

English Summary:

Keli Riyadh Mourns the Loss of Balaraman Marimuthu

മനോരമ ഓൺലൈൻ പ്രീമിയം സ്വന്തമാക്കാം
68% കിഴിവിൽ

കൂപ്പൺ കോഡ്:

PREMIUM68
subscribe now
പരിമിതമായ ഓഫർ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com