ADVERTISEMENT

കുവൈത്ത് സിറ്റി ∙ ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി വാറ്റ് (മൂല്യവർധിത നികുതി) ഏർപ്പെടുത്താൻ കുവൈത്ത് ആലോചിക്കുന്നു. എന്നാൽ, എന്നു മുതൽ ഈടാക്കുമെന്ന് വെളിപ്പെടുത്തിയിട്ടില്ല. 2018 മുതൽ വാറ്റ് ആരംഭിച്ച യുഎഇയിൽ 5 ശതമാനമാണ് ഈടാക്കുന്നത്. മറ്റു ഗൾഫ് രാജ്യങ്ങളിൽ 5 മുതൽ 15 ശതമാനം വരെ വാറ്റ് ചുമത്തുന്നുണ്ട്.

വാറ്റിലൂടെ ലഭിക്കുന്ന അധിക തുക അടിസ്ഥാന സൗകര്യങ്ങൾ ഉൾപ്പെടെയുള്ള മേഖലകളിൽ നിക്ഷേപിക്കാനാണു കുവൈത്ത് ആലോചിക്കുന്നത്. ഈ വർഷം മുതൽ 15 ശതമാനം കോർപറേറ്റ് നികുതി ഈടാക്കിത്തുടങ്ങുമെന്ന് നേരത്തേ വ്യക്തമാക്കിയിരുന്നു. യുഎഇയിൽ വാർഷിക വരുമാനം 3.75 ലക്ഷം ദിർഹത്തിൽ കൂടുതലുള്ള കമ്പനികൾ 9% കോർപറേറ്റ് നികുതി നൽകണമെന്ന നിയമം നിലവിലുണ്ട്.

English Summary:

Kuwait considers introducing VAT

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com